മലഞ്ചരക്ക് കടകൾ ഒരു ദിവസം തുറക്കാൻ അനുവദിക്കും

മലഞ്ചരക്ക് കടകൾ ഒരു ദിവസം തുറക്കാൻ അനുവദിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ നിശ്ചിതദിവസം തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൗണിൽ നിർമാണ പ്രവർത്തനത്തിന് അനുമതി നൽകിയിട്ടുണ്ട്. അതിന് ആവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകളാകും നിശ്ചിതദിവസം തുറക്കാൻ അനുമതി നൽകുന്നത്. ചെത്തുകല്ല് വെട്ടാൻ അനുമതി നൽകിയിട്ടുണ്ട്. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങളെ തടയുന്ന പ്രശ്നങ്ങൾ ഒഴിവാക്കും. മലഞ്ചരക്ക് കടകൾ വയനാട് ഇടുക്കി ജില്ലകളിൽ ആഴ്ചയിൽ രണ്ട് ദിവസവും മറ്റ് ജില്ലകളിൽ ഒരു ദിവസവും തുറക്കാൻ അനുവദിക്കും.റബ്ബർ തോട്ടങ്ങളിലേക്ക് റെയിൻഗാർഡ് വാങ്ങണമെങ്കിൽ അതിന് ആവശ്യമായ കടകൾ നിശ്ചിത ദിവസം തുറക്കാൻ അനുവാദം നൽകും.വാക്സിൻ മുൻഗണനാ പട്ടികയിൽ ബാങ്കുകാരെ പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിച്ച് അനുകൂലതീരുമാനം എടുക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നിശ്ചിത ദിവസത്തിനുള്ളിൽ വാക്സിൻ ലഭ്യമാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം കാണും.…

Read More