കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പ്ലാന്‍ ഫണ്ട് പ്രയോജനപ്പെടുത്തി നിര്‍മിച്ച തണ്ണിത്തോട് ഗവ. വെല്‍ഫയര്‍ യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ചാണ് തണ്ണിത്തോട് ഗവ.വെല്‍ഫെയര്‍ യുപി സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചത്. മലയോര മേഖലയിലെ കുട്ടികളുടെ ആശ്രയമായ സ്‌കൂളില്‍ വര്‍ഷങ്ങളായി സ്ഥലപരിമിതി മൂലമുണ്ടായിരുന്ന വീര്‍പ്പുമുട്ടലിനാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ ശാശ്വത പരിഹാരമായത്. രണ്ടു നിലകളിലായി നിര്‍മിച്ചിരിക്കുന്ന പുതിയ കെട്ടിടത്തില്‍ വിശാലമായ ആറ് ക്ലാസ് മുറികളാണുള്ളത്. ഒന്നാം നിലയിലെ ക്ലാസ് മുറികള്‍ പ്രത്യേക ഷട്ടര്‍ സംവിധാനം ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നതിനാല്‍ ഒന്നാം നില പൂര്‍ണമായും വലിയ…
Read More