വൈദ്യുത കാറുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി

  വൈദ്യുത വാഹന നിർമ്മാണത്തിൽ (EV) പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, വൈദ്യുത കാറുകളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഭാവിസജ്ജമായ പദ്ധതിക്ക് ഭാരത സർക്കാർ അംഗീകാരം നൽകി. 2070 ഓടെ പ്രകൃതി വാതകങ്ങളുടെ ആഗിരണ ബഹിർഗമന സമതുലിതാവസ്ഥ (നെറ്റ് സീറോ ലക്‌ഷ്യം) കൈവരിക്കുക, സുസ്ഥിര ഗതാഗതം ശക്തിപ്പെടുത്തുക, സാമ്പത്തിക വളർച്ച കൈവരിക്കുക, പാരിസ്ഥിതിക ആഘാതം കുറയ്ക്കുക തുടങ്ങിയ ഇന്ത്യയുടെ ദേശീയ ലക്ഷ്യങ്ങളുമായി ഈ ചരിത്രപരമായ സംരംഭം അനുപൂരകമായി വർത്തിക്കുന്നു. മോട്ടോർ വാഹന നിർമ്മാണത്തിലും നൂതനാശയ മേഖലയിലും സുപ്രധാന ആഗോള ലക്ഷ്യസ്ഥാനമായി ഇന്ത്യയെ ചിര പ്രതിഷ്ഠിതമാക്കാനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. “ഇന്ത്യയിൽ വൈദ്യുത കാറുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി” (SPMEPCI / പദ്ധതി) യുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച വിജ്ഞാപനം ഘന വ്യവസായ മന്ത്രാലയം (MHI) 2024 മാർച്ച് 15 ന് പുറത്തിറക്കിയിരുന്നു. പദ്ധതിയുടെ വ്യവസ്ഥകൾക്കനുസൃതമായി ഇറക്കുമതി തീരുവ…

Read More