ക്ഷീരകര്‍ഷകരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും സര്‍ക്കാര്‍  പരിഹാരം കാണും: മന്ത്രി ജെ.ചിഞ്ചുറാണി

  സംസ്ഥാനത്തെ മുഴുവന്‍ ക്ഷീരകര്‍ഷകരുടെയും പ്രശ്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പരിയാരം ക്ഷീരോത്പാദക സഹകരണ സംഘം ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ റൂമിന്റെയും ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ക്ഷീരമേഖല ശക്തിപ്രാപിച്ചു വരികയാണ്. സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ക്ഷീരമേഖല സ്വയംപര്യാപ്തതയില്‍ എത്തി. പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കുമായി ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന നാം ഇപ്പോള്‍ പുരോഗതിയിലെത്തി. ക്ഷീരകര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് പരിഹാരം കണ്ടെത്തി. കോവിഡ് പ്രതിസന്ധി നേരിട്ടപ്പോള്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളിലും അംഗന്‍വാടികളിലും പട്ടികജാതി കോളനികളിലും അതിഥി തൊഴിലാളികള്‍ക്കും പാല്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അധികം വരുന്ന പാല്‍ പാല്‍പ്പൊടിയാക്കാനുള്ള സംരംഭം സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. പാല്‍ ഉല്‍പ്പന്നങ്ങള്‍ അധികമായി വന്നാല്‍ അവ…

Read More