കോന്നി മെഡിക്കല്‍ കോളേജ് ഭാഗത്ത് സർക്കാർ ഭൂമി കയ്യേറിയ സംഭവം;പൊളിച്ച് നീക്കിയ വേലികൾ പുനഃസ്ഥാപിക്കാൻ ഒരാഴ്ച്ച സമയം

വൻ ഭൂമാഫിയ ഇവിടെ പ്രവര്‍ത്തിക്കുന്നു കോന്നി വാര്‍ത്ത : കോന്നി മെഡിക്കൽ കോളേജ് റോഡിൽ കൃഷി വകുപ്പിന്‍റെ ഭൂമി അനധികൃതമായി കയ്യേറുകയും റോഡ് വെട്ടുകയും ചെയ്ത സംഭവത്തിൽ സ്വകാര്യ വ്യക്തികൾ പൊളിച്ച് മാറ്റിയ കൃഷി വകുപ്പിൻറെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ ഇരുമ്പുവേലി പുനഃസ്ഥാപിക്കാൻ ഒരാഴ്ച സമയം നൽകി. മൂന്ന് ഭൂമി ഉടമകൾക്കാണ് വേലി പുനസ്ഥാപിക്കുവാൻ സമയം അനുവദിച്ചത്. പന്തളം ഫാം കൃഷി ഓഫീസർ വിമലിൻറെ നേതൃത്വത്തിലുള്ള സംഘം രാവിലെ കൃഷി വകുപ്പിൻെറ ഭൂമിയിൽ സ്വകാര്യ വ്യക്തികൾ ഇരുമ്പ് വേലി അനധികൃതമായി പൊളിച്ച് മാറ്റിയ സ്ഥലം സന്ദർശിച്ച് വേലി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഇവിടെ നിന്നും പൊളിച്ച് മാറ്റിയ വേലി പുനസ്ഥാപിക്കുവാൻ ഭൂവുടമകൾ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുമ്പ് വേലി പുനഃസ്ഥാപിക്കാൻ ഒരാഴ്ച്ച സമയം നൽകിയിട്ടുണ്ടെന്നും ഇതിന് ഇവർ തയ്യാറായില്ലെങ്കിൽ പൊലിസ് സംരക്ഷണത്തോടെ വേലികൾ കൃഷി വകുപ്പ് പുനഃസ്ഥാപിക്കുമെന്നും ഇതിനുള്ള…

Read More