ജില്ലയില്‍ വില്ലേജ് ഓഫീസ് മുതല്‍ കളക്ടറേറ്റ് വരെ രണ്ടു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ആക്കാനുള്ള ശ്രമത്തിലാണെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണപ്രഖ്യാപനം ഉദ്ഘാടനം ചെയ്തു കലഞ്ഞൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കോടിയില്‍ അധികം തുക ഇതിനായി സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്. പ്രളയദുരന്തം ഉണ്ടായപ്പോള്‍ തന്നെ ഒക്ടോബര്‍ 29ന് ക്യാബിനറ്റ് ചേരുകയും പതിനായിരം മുതല്‍ നാല് ലക്ഷം രൂപവരെ സഹായം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. അത് സര്‍ക്കാരിന് അഭിമാനനിമിഷമാണ്. ജില്ലയെ മുഴുവനായി സ്മാര്‍ട്ട് ആക്കാന്‍ ശ്രമിക്കുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിരവധി ആളുകളുടെ രേഖകള്‍ പ്രളയം പോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ കാരണം നഷ്ടമായിട്ടുണ്ട്. അങ്ങനെ ഒരു അവസ്ഥ ഇനി ഉണ്ടാവാതിരിക്കാന്‍ ആണ് സ്മാര്‍ട്ട് ആക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥ പലരീതിയില്‍…
Read More