കോവിഡ് വാക്‌സിനേഷന്‍ (16) മുതല്‍; പത്തനംതിട്ട ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍

  കോവിഡ് വാക്‌സിനേഷന്‍ (16) മുതല്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് കേന്ദ്രങ്ങളില്‍ ആരംഭിക്കും. രാവിലെ ഒന്‍പതു മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10.30ന് പ്രധാനമന്ത്രിയുടെ വെബ്കാസ്റ്റിംഗിനു ശേഷം വാക്‌സിനേഷന്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ ഗവണ്‍മെന്റ്, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മുന്‍നിര പ്രവര്‍ത്തകര്‍ക്കും, മൂന്നാംഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കുമാണ് വാക്‌സിന്‍ നല്‍കുക. ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും ഉറപ്പുവരുത്തും. വാക്‌സിന്‍ എടുത്തു കഴിഞ്ഞാലും നിലവിലുള്ള കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും പാലിക്കേണ്ടതാണ്. ഒരു ദിവസം ഒരു സെന്ററില്‍ 100 പേര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ നല്‍കുക. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് കുത്തിവെപ്പ്. വാക്‌സിന്‍ സ്വീകരിക്കാനായി എപ്പോള്‍ ഏത് കേന്ദ്രത്തില്‍ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൊബൈലില്‍ സന്ദേശം ലഭിക്കും. വാക്‌സിനേഷനു ശേഷം ഏതെങ്കിലും വ്യക്തിക്ക് പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍…

Read More