കോന്നി വാര്‍ത്ത ഡോട്ട് കോം :പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലും ഇണ്ടിക്കാട്ടില്‍ ഫിനാന്‍സ് എന്ന പേരിലും പോപ്പുലര്‍ ഗ്രൂപ്പ് സ്ഥാപനം നടത്തിയാണ് 21 ഷെയര്‍ കമ്പനികളുടെ പേരില്‍ നിക്ഷേപങ്ങള്‍ എല്ലാം സ്വീകരിച്ചത് . വകയാറില്‍ ഉള്ള ചിലയാളുടെ പേരിലും തട്ടിപ്പ് കമ്പനികള്‍ രൂപീകരിച്ചു . 21 കറക്ക് കമ്പനിയും എല്‍ എല്‍ പിയായാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത് . 4 കടലാസ് കമ്പനികള്‍ വകയാറില്‍ ഉള്ള ബിനാമികളുടെ പേരുകളില്‍ ആണ് ഉള്ളത് . വകയാര്‍, കൊല്ലന്‍പടി, മ്ലാംതടത്തിലും (മൂന്നും അടുത്തടുത്ത പ്രദേശം )ഉള്ള ബിനാമികളുടെ പേരിലും തട്ടിപ്പ് കമ്പനികള്‍ രൂപീകരിച്ചു . ഈ ബിനാമികളുടെ പേരുകളും വിലാസവും പോലീസ് നേരത്തെതന്നെ ശേഖരിച്ചിരുന്നു . എന്നാല്‍ ഇതുവരെ ഇവരെ ആരെയും പോലീസ് ചോദ്യം ചെയ്തിട്ടില്ല എന്നു അറിയുന്നു . ബിനാമികളില്‍ ഉള്ള ആളുകള്‍ നിത്യവും വകയാറിലൂടെ നിക്ഷേപകരുടെ നീക്കങ്ങള്‍…
Read More