മുന്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു

  മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. വി.എസ്. അച്യുതാനന്ദന്റെയും ഒന്നാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. സര്‍വീസ് ഭരണഘടന കേസുകളില്‍ വിദഗ്ധനായിരുന്നു ചിറയിന്‍കീഴ് ചാവര്‍കോട് റിട്ട രജിസ്ട്രാര്‍ ആയിരുന്ന എം. പദ്മനാഭന്റെയും എം. കൗസല്യയുടെയും മൂത്ത മകനായി 1940 ജൂലായ് 24-നാണ് ജനനം.   ഭരണഘടനാ നിയമങ്ങളിലും ക്രിമിനല്‍ നിയമത്തിലും ഒരേ പോലെ മികച്ച പാടവം കാഴ്വച്ചിട്ടുള്ള അഭിഭാഷകനാണ്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ ചാവര്‍കോട് എംപി മന്ദിരത്തില്‍ എം പത്മനാഭന്റെയും എം കൌസല്യയുടെയും മൂത്തമകനായി 1940 ജൂലൈ 24നാണ് ജനനം. കൊല്ലം എസ്എന്‍ കോളേജില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം തിരുവനന്തപുരം ലോകോളേജില്‍നിന്ന് നിയമബിരുദം കരസ്ഥമാക്കി. 1964ല്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്ത സുധാകരപ്രസാദ് കൊല്ലം ജില്ലാ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ…

Read More