മുന്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു

 

മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. വി.എസ്. അച്യുതാനന്ദന്റെയും ഒന്നാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. സര്‍വീസ് ഭരണഘടന കേസുകളില്‍ വിദഗ്ധനായിരുന്നു
ചിറയിന്‍കീഴ് ചാവര്‍കോട് റിട്ട രജിസ്ട്രാര്‍ ആയിരുന്ന എം. പദ്മനാഭന്റെയും എം. കൗസല്യയുടെയും മൂത്ത മകനായി 1940 ജൂലായ് 24-നാണ് ജനനം.

 

ഭരണഘടനാ നിയമങ്ങളിലും ക്രിമിനല്‍ നിയമത്തിലും ഒരേ പോലെ മികച്ച പാടവം കാഴ്വച്ചിട്ടുള്ള അഭിഭാഷകനാണ്.

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ ചാവര്‍കോട് എംപി മന്ദിരത്തില്‍ എം പത്മനാഭന്റെയും എം കൌസല്യയുടെയും മൂത്തമകനായി 1940 ജൂലൈ 24നാണ് ജനനം. കൊല്ലം എസ്എന്‍ കോളേജില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം തിരുവനന്തപുരം ലോകോളേജില്‍നിന്ന് നിയമബിരുദം കരസ്ഥമാക്കി. 1964ല്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്ത സുധാകരപ്രസാദ് കൊല്ലം ജില്ലാ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ സി വി പത്മരാജന്റെയും സി പി പരമ്വേരന്‍ പിള്ളയുടെയും കീഴില്‍ അഭിഭാഷകവൃത്തി ആരംഭിച്ചു.

തൊട്ടടുത്ത വര്‍ഷം ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി സുബ്രഹ്മണ്യംപോറ്റി അഭിഭാഷകനായിരിക്കേ അദ്ദേഹത്തിന്റെ ജൂനിയറായാണ് ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയത്. സുബ്രഹ്മണ്യംപോറ്റി ഹൈക്കോടതി ജഡ്ജിയായപ്പോള്‍, അഡ്വ. കെ സുധാകരനൊപ്പം പ്രാക്ടീസ് തുടര്‍ന്നു. അഡ്വ. കെ സുധാകരന്‍ പിന്നീട് അഡ്വക്കറ്റ് ജനറലായി. 1983ല്‍ സി പി സുധാകരപ്രസാദിന്റൈ പേര് ഹൈക്കോടതി ജഡ്ജിസ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിലും അന്നത്തെ കെ കരുണാകരന്‍ മന്ത്രിസഭയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ജഡ്ജിയാകാനായില്ല.

error: Content is protected !!