വന സൗഹൃദസദസ് നിയമപരമായ പരിഹാരം കാണുന്ന വേദിയായി  മാറണം- അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

konnivartha.com : ജില്ലയിലെ വനാതിര്‍ത്തിയില്‍ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് നിയമപരമായ പരിഹാരം കാണുന്ന വേദിയായി വന സൗഹൃദസദസ് മാറണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലയില്‍ ഏപ്രില്‍ 23 ന് നടക്കുന്ന വനസൗഹൃദസദസിന് മുന്നോടിയായി പത്തനംതിട്ട റസ്റ്റ്ഹൗസില്‍ ചേര്‍ന്ന സംഘാടക സമിതിയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മുന്‍പില്ലാത്തവിധം സങ്കീര്‍ണവും സംഘര്‍ഷവും ആകുന്ന സാഹചര്യത്തിലാണ് വന സൗഹൃദസദസ് പ്രാധാന്യത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വനം വകുപ്പ് മന്ത്രിക്കൊപ്പം ജില്ലയിലെ മന്ത്രിയും ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന പരിപാടിയില്‍ വനാതിര്‍ത്തിയില്‍ താമസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും ജീവല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. വന്യമൃഗ ശല്യം, നിയമപരമായ നടപടിക്രമങ്ങള്‍, വകുപ്പുകളുടെ ഏകോപനം തുടങ്ങി പരിഹരിക്കപ്പെടേണ്ട വിഷയങ്ങള്‍ ജില്ലയില്‍ ഉണ്ട്. മലയോര മേഖലയിലെ കര്‍ഷകര്‍ ഉള്‍പ്പെടെ അഭിമുഖികരിക്കുന്ന ധാരാളം പ്രശ്നങ്ങള്‍ ഉണ്ട്. നിയമപരമായി…

Read More