ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജയിൽ 6 സീറ്റുകൾ konnivartha.com: സംസ്ഥാനത്ത് ആദ്യമായി ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി കോഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നതിന് അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 6 സീറ്റുകളുള്ള കോഴ്സിനാണ് അനുമതി നൽകിയത്. ഇന്ത്യയിൽ തന്നെ വളരെ കുറച്ച് മെഡിക്കൽ കോളേജുകളിൽ മാത്രമാണ് ഈ കോഴ്സുള്ളത്. പുതിയ കോഴ്സ് ആരംഭിക്കുന്നതോടെ നൂതനമായ ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജിയിൽ കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാൻ സാധിക്കും. നടപടിക്രമങ്ങൾ പാലിച്ച് അടുത്ത അധ്യയന വർഷം തന്നെ കോഴ്സ് ആരംഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. റേഡിയോ ആക്ടീവ് മൂലകങ്ങളും അവയുടെ വികിരണങ്ങളും ഉപയോഗിച്ച് രോഗനിർണയവും ചികിത്സയും നടത്തുന്ന അത്യാധുനിക ശാസ്ത്ര ശാഖയാണ് ന്യൂക്ലിയർ മെഡിസിൻ. റേഡിയോ ഐസോടോപ്പ് ഉപയോഗിച്ചുള്ള സ്‌കാനിംഗും ചികിത്സയും നടത്തുന്നു. സ്പെക്റ്റ് സിടി, പെറ്റ് സിടി എന്നിവ ഉപയോഗിച്ചാണ് സ്‌കാനിംഗും രോഗനിർണയവും നടത്തുന്നത്. ഇതിലൂടെ…
Read Moreടാഗ്: For the first time in Kerala
കേരളത്തില്‍ ആദ്യമായി കോന്നിയിൽ കാട്ടു പന്നിയില്‍ പനി സ്ഥിരീകരിച്ചു
കേരളത്തില്‍ ആദ്യമായി കോന്നിയിൽ കാട്ടു പന്നിപ്പനി പനി സ്ഥിരീകരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : മനോജ് പുളിവേലില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വനം ഡിവിഷനിൽ പന്നി പനി സ്ഥിരീകരിച്ചു.കോന്നി വനം ഡിവിഷനിൽ കല്ലേലി ഭാഗത്ത് ഉൾപ്പെടെ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതോടെ വനംവകുപ്പ് പന്നിയുടെ ജഡങ്ങൾ പോസ്റ്റുമർട്ടം ചെയ്തതിൽ വൈറസ് ബാധയാണ് ഇതിൻ്റെ മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു.എന്നാൽ എന്ത് തരം വൈറസാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുന്നതിനായി പന്നികളുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പാലോട്,വയനാട് വെറ്റിനറി ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇവിടെ നിന്നും കിട്ടിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആണ് കോന്നിയിൽ കാട്ടുപന്നികൾ ചത്തൊടുങ്ങുന്നതിന് കാരണം പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. പത്തിലധികം കാട്ടുപന്നികളാണ് ഇത്തരത്തിൽ കോന്നിയിൽ ചത്തത്.കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ കാട്ടുപന്നികൾ ചത്തിരുന്നു.ഓർത്തോമിക്സോ വൈറസ് കുടുംബത്തിൽപെട്ട പന്നിപ്പനി വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുവിനാൽ ആതിഥേയ ജീവിയിൽ ഉണ്ടാകുന്ന…
Read More