കേരളത്തില്‍ ആദ്യമായി കോന്നിയിൽ കാട്ടു പന്നിയില്‍ പനി സ്ഥിരീകരിച്ചു

കേരളത്തില്‍ ആദ്യമായി കോന്നിയിൽ കാട്ടു പന്നിപ്പനി പനി സ്ഥിരീകരിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മനോജ് പുളിവേലില്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വനം ഡിവിഷനിൽ പന്നി പനി സ്ഥിരീകരിച്ചു.കോന്നി വനം ഡിവിഷനിൽ കല്ലേലി ഭാഗത്ത് ഉൾപ്പെടെ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതോടെ വനംവകുപ്പ് പന്നിയുടെ ജഡങ്ങൾ പോസ്റ്റുമർട്ടം ചെയ്തതിൽ വൈറസ് ബാധയാണ് ഇതിൻ്റെ മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു.എന്നാൽ എന്ത് തരം വൈറസാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുന്നതിനായി പന്നികളുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പാലോട്,വയനാട് വെറ്റിനറി ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇവിടെ നിന്നും കിട്ടിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആണ് കോന്നിയിൽ കാട്ടുപന്നികൾ ചത്തൊടുങ്ങുന്നതിന് കാരണം പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.

പത്തിലധികം കാട്ടുപന്നികളാണ് ഇത്തരത്തിൽ കോന്നിയിൽ ചത്തത്‌.കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ കാട്ടുപന്നികൾ ചത്തിരുന്നു.ഓർത്തോമിക്സോ വൈറസ് കുടുംബത്തിൽപെട്ട പന്നിപ്പനി വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുവിനാൽ ആതിഥേയ ജീവിയിൽ ഉണ്ടാകുന്ന രോഗബാധയെയാണ് പന്നിപ്പനി എന്ന് വിളിക്കുന്നത്.പന്നിയും മനുഷ്യനിലുമാണ് സാധാരണയിയി പന്നിപ്പനി കണ്ടെത്തിയിട്ടുള്ളത്. 1918ലൊണ് ആദ്യമായി പന്നിപ്പനി എന്ന വൈറസ് കണ്ടെത്തുന്നത്. ഇത്തരം വൈറസുകൾക്ക് 2009 ൽ നിരവധി ഉപ വിഭാഗങ്ങളും ഉണ്ടായി.ഇതിൽ ഇൻഫ്ലൂവൻസ സി വൈറസ് എന്ന വ്യത്യസ്ത തരവും എച്ച്1 എൻ1,എച്ച്1 എൻ2,എച്ച്3 എൻ 1,എച്ച്3 എൻ2,എച്ച്2 എൻ3 എന്നീ ഉപ വിഭാഗങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരിൽ ഈ രോഗ ബാധയുണ്ടായാൽ പനി,ചുമ, തൊണ്ടവേദന,ശരീര വേദന, വിറയൽ ക്ഷീണം ഇവയെല്ലാം രോഗ ലക്ഷണങ്ങളാണ്.

കാട്ടുപന്നികൾ ചത്തൊടുങ്ങുന്ന വിവരം വനംവകുപ്പ് മൂടി വെയ്ക്കുന്നു എന്നത് അടിസ്ഥാന രഹിതം; കോന്നി ഡി എഫ് ഒ

കോന്നി – കോന്നി വനം ഡിവിഷൻ്റെ അധികാര പരിധിയിലുള്ള ചില പഞ്ചായത്തുകളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു എന്ന വിവരം വനംവകുപ്പ് മൂടി വെയ്ക്കുന്നു എന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് കോന്നി ഡി എഫ് ഒ കെ എൻ ശ്യാം മോഹൻലാൽ അറിയിച്ചു.കഴിഞ്ഞ മാസം മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ഇത്തരത്തിൽ മരിച്ചുവീണ കാട്ടുപന്നിയുടെ മൃത ശരീരം രോഗ നിർണ്ണയത്തിന് അത്യാധുനിക സൌകര്യങ്ങളുള്ള വയനാട്ടിലെ വെറ്റിനറി ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചതിൻ്റെ റിപ്പോർട്ട് ലഭിക്കുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ പന്നിപ്പനി വൈറസൊണ് പന്നികൾ ചത്തതിന് കാരണമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഇത് വളർത്തുപന്നികളിൽ നിന്ന് കാട്ടുപന്നികളിലേക്ക് പകരുന്നതാണ്.രോഗം ബാധിച്ച പന്നികളുടെ മാംസ അവശിഷ്ടങ്ങൾ യഥാവിധി സംസ്കരിക്കാതെ വലിച്ചെറിയുമ്പോൾ കാട്ടുപന്നിക്കൂട്ടങ്ങളിലേക്കും ഇത് പകരുന്നു.പന്നികളിലെ ഈ പകർച്ചവ്യാധി മനുഷ്യനിലേക്ക് പകരുന്നതായോ മനുഷ്യർക്ക് ദോഷമുണ്ടാക്കുന്നതായോ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ഇത്തരം ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ല.കാട്ടിലും നാട്ടിലും മരണപ്പെടുന്ന വന്യമൃഗങ്ങളുടെ വിശദാംശങ്ങൾ അതാത് ദിവസങ്ങളിൽ തന്നെ വനംവകുപ്പ് ഓൺലൈൻ ആയി സോഫ്റ്റുവയറിൽ ചേർക്കുന്നുണ്ട്.കണക്കുകൾ മറച്ചു വെയ്ക്കുന്നു എന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും കോന്നി ഡി എഫ് ഒ
പറഞ്ഞു.

മനോജ് പുളിവേലില്‍ @കോന്നി വാര്‍ത്ത ചീഫ് റിപ്പോര്‍ട്ടര്‍ 

error: Content is protected !!