നാല് മാസംകൂടി ഭക്ഷ്യക്കിറ്റ് വിതരണം നടത്തും: വീണാ ജോര്‍ജ് എംഎല്‍എ

  സൗജന്യ ഭക്ഷ്യക്കിറ്റ് ജില്ലാതല വിതരണോദ്ഘാടനം കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാലു മാസംകൂടി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നാലു മാസത്തേക്ക് നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനം പത്തനംതിട്ട ഡിപ്പോയിലെ റേഷന്‍ കടയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. എല്ലാ മേഖലകളേയും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇത് മനസിലാക്കിയാണു സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ദിവസേന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയ്ക്കാണ് ജനങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. ചികിത്സയ്ക്കായി സ്വകാര്യ മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണവും വളരെ കുറവാണ്. സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ കാലയളവിലും ഓണക്കിറ്റുകളായും ഇപ്പോള്‍ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പെടുത്തിയും മൂന്നു ഘട്ടമായാണ്…

Read More