ഫോമാ സതേണ്‍ റീജണ്‍ പ്രവര്‍ത്തനോദ്ഘാടനം സെപ്റ്റംബര്‍ 1 ന് ഡാലസില്‍

  ബിനോയി സെബാസ്റ്റ്യന്‍ konnivartha.com/ ഡാലസ്: ഫോമയുടെ സതേണ്‍ റീജന്റെ പ്രവര്‍ത്തന ഉദ്ഘാടനം സെപ്റ്റംബര്‍ 1 ന്, ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ വച്ച് ഫോമാ അന്തര്‍ദേശീയ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ നിര്‍വ്വഹിക്കും. ചടങ്ങിനോടനുബന്ധിച്ചു സ്ഥാനമൊഴിയുന്ന ആര്‍വിപിയായ മാത്യൂസ് മുണ്ടയ്ക്കല്‍ 2024 2026 ലെ റീജണല്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജു ലോസനു അധികാരം കൈമാറും. ഹ്യൂസ്റ്റന്‍, ഒക്‌ലഹോമ, മക്കാലന്‍, ഡാലസ് തുടങ്ങിയ നഗരങ്ങളിലെ മലയാളി അസോസിയേഷനുകള്‍ ഉള്‍പ്പെട്ട സതേണ്‍ റീജണില്‍ ആയിരക്കണക്കിനു മലയാളികള്‍ താമസിക്കുന്നുണ്ട്. നോര്‍ത്ത് ടെക്‌സസിലെ വിവിധ മലയാളി സംഘടനകളുടെ നേതാക്കള്‍ പ്രസ്തുത ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുമെന്ന് ബിജു ലോസണ്‍ അറിയിച്ചു. സെപ്റ്റബര്‍ 1, വൈകിട്ട് 6 മണിക്കു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നോര്‍ത്ത് ടെക്‌സസിലെ എല്ലാ മലയാളികളും സജീവമായി പങ്കെടുത്ത് ഫോമായുടെ എല്ലാ പ്രവര്‍ത്തനങ്ങളുമായും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് ബേബി മണക്കുന്നേല്‍ അഭ്യര്‍ത്ഥിച്ചു.

Read More

വയനാട്ടിലേക്ക് ചരിത്ര ദൗത്യവുമായി ഫോമാ; 10 വീടുകൾ നിര്‍മ്മിച്ചു നൽകും

  konnivartha.com: വയനാട് ദുരന്തത്തിനിരയാവർക്കായി കുറഞ്ഞത് 10 വീടുകളെങ്കിലും നിർമ്മിച്ച് നൽകാൻ ഫോമാ ഔദ്യോഗികമായി തീരുമാനിച്ചു. വീടുകൾ ഫോമാ നേരിട്ട് നിർമ്മിക്കും. ഈ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും ഇതിൽ പങ്കു ചേരാം.ഈ പ്രോജക്ടിനായി ഗോ ഫണ്ട്  വഴി ധനശേഖരണവും ആരംഭിച്ചു. തങ്ങളുടെ രണ്ടു വർഷത്തെ പ്രവർത്തന കാലത്തെ ഏറ്റവും മഹത്തായ ദൗത്യമാണിതെന്ന് ജനറൽ സെക്രട്ടറി ഓജസ് ജോൺ പറഞ്ഞു. മുൻപ് രണ്ട് ഫോമാ വില്ലേജ് പ്രോജക്ടുകൾ പ്രാവർത്തികമാക്കിയ അനുഭവം ഉള്ളതിനാലാണ് സംഘടന നേരിട്ട് നിർമ്മാണം നടത്താൻ തീരുമാനിച്ചത്. 2018 ലെ പ്രളയത്തിന് ശേഷം അറുപതോളം വീടുകൾ സംഘടന നിർമ്മിച്ച് നൽകി.വ്യക്തികൾക്കും സംഘടനകൾക്കും അവരുടെ പേരിൽ വീടുകൾ സ്പോൺസർ ചെയ്യാം. നിർമ്മാണം ഫോമായുടെ നേതൃത്വത്തിൽ നിർവഹിക്കും. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുണ്ടകാനയിൽ നടക്കുന്ന കൺവൻഷൻ അഭൂത പൂർവമായ ജനപിന്തുണ മൂലം വലിയ വിജയത്തിലേക്കാണ് നീങ്ങുന്നതെന്ന് പ്രസിഡന്റ് ജേക്കബ്…

Read More

അമേരിക്കന്‍ മലയാളികള്‍ ഒരുക്കുന്ന നാടകം : ചാര്‍ലി ചാപ്ലിന്‍

  ജോയിച്ചന്‍ പുതുക്കുളം konnivartha.com : ലോകസിനിമയിലെ ഏറ്റവും മികച്ച കൊമേഡിയന്‍ ചാര്‍ലി ചാപ്ലിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഫോമയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ മലയാളികള്‍ അരങ്ങിലെത്തിക്കുന്ന നാടകമാണ് ചാര്‍ലി ചാപ്ലിന്‍ . തോമസ് മാളക്കാരന്‍ രചിച്ച നാടകം പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്യുന്നു . ഏതൊരു നടനും വെല്ലുവിളിയായി മാറുന്ന ചാര്‍ലി ചാപ്ലിനെ അരങ്ങില്‍ അവതരിപ്പിക്കുന്നതും പൗലോസ് കുയിലാടന്‍ തന്നെയാണ് . നാടകപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത വേറിട്ടൊരു അനുഭവമായിരിക്കും ചാര്‍ലി ചാപ്ലിന്‍ എന്ന നാടകം സമ്മാനിക്കുന്നത് . നാടകത്തിന്റെ ആദ്യ അവതരണം മെക്‌സിക്കോയിലാണ് .

Read More