എം ആര്‍ എസിലെ വെള്ളക്കെട്ട്: ശാശ്വത പരിഹാരത്തിനായി എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണം – അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തുടര്‍ച്ചയായ മഴയില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നതായും ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരത്തിനായി എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ക്കൊപ്പം വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ. വടശേരിക്കരയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പട്ടിക വര്‍ഗ വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 167 കുട്ടികളാണ് വിവിധ ക്ലാസുകളിലായിട്ടുള്ളത്. സവിശേഷമായ ജീവിത സാഹചര്യങ്ങളെ മറികടന്ന് ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ പ്രത്യേകമായ പരിരക്ഷയും പഠനത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് അതിനുള്ള സാഹചര്യവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സ്‌കൂള്‍ സ്ഥാപിതമായത്. വടശേരിക്കരയിലെ സ്‌കൂള്‍ അത്തരത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുമ്പോഴും…
Read More