കളരിക്കോട് വല്ലന പുത്തന്‍പുരയില്‍പ്പടി റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തികരിക്കും : മന്ത്രി വീണാ ജോര്‍ജ്

 

കളരിക്കോട് വല്ലന പുത്തന്‍പുരയില്‍പ്പടി റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളരിക്കോട് വല്ലന പുത്തന്‍പുരയില്‍പ്പടി റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ റോഡ് സഞ്ചാരയോഗ്യമാക്കുകയെന്നത് ഏറെ നാളത്തെ ആവശ്യമായിരുന്നു. വികസനക്ഷേമ പദ്ധതികള്‍ തടസ്സമില്ലാതെ സര്‍ക്കാര്‍ നടത്തിവരുന്നു.

പ്രളയത്തിലും മഴവെള്ള പാച്ചിലിലും തകര്‍ന്ന റോഡുകളുടെ വീണ്ടെടുപ്പുകളാണ് ഇതിലൂടെ സാധ്യമാകുന്നത്. സംസ്ഥാനസര്‍ക്കാര്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.9 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യോഗത്തില്‍ ആറന്മുള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ഗ്രാമപഞ്ചായത്തംഗം ശരണ്‍ പി ശശിധരന്‍, വാര്‍ഡംഗം രമ, മുന്‍ അംഗം കെ കെ ശിവാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!