കേരളത്തില്‍ നിന്നും “തൊലികളഞ്ഞ ചക്ക” ബ്രിട്ടനിലേയ്ക്

  KONNIVARTHA.COM : കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയും (APEDA), സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും ചേർന്ന് ഇടുക്കിയിൽ നിന്ന് യുകെയിലേക്കുള്ള “തൊലികളഞ്ഞ ചക്ക” വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു.   എപിഇഡിഎ ജനറൽ മാനേജർമാരായ ശ്രീ എസ് എസ് നയ്യാർ , ശ്രീ. യു. കെ വാട്‌സ്, എപിഇഡിഎ സെക്രട്ടറി ഡോ. സുധാംശു, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ എംഡി ശ്രീമതി ആരതി എൽആർ, ഐഇഎസ്, കയറ്റിറക്കുമതിക്കാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.   ‘തൊലികളഞ്ഞ ചക്ക’യുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ആകർഷകമാക്കുന്നതിനും എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും എളുപ്പത്തിൽ എത്തിക്കുന്നതിനും APEDA സൗകര്യമൊരുക്കുന്നു. വൃത്തിയുള്ള ചുറ്റുപാടിൽ അതീവ ശ്രദ്ധയോടെ ചക്ക തൊലി കളഞ്ഞ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ മാനദണ്ഡങ്ങൾക്കനുസൃതമായി പരിശോധിച്ച് പായ്ക്ക് ചെയ്യുന്നു. പ്രാഥമിക,…

Read More