konnivartha.com : ഗുണമേന്മയുള്ള മത്സ്യം എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് മത്സ്യ ബന്ധന, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറ് ദിനകര്‍മ പരിപാടിയുടെ ഭാഗമായി കോന്നി നാരായണപുരത്ത് ആരംഭിച്ച മത്സ്യ ഫെഡ് ഫിഷ്മാര്‍ട്ടിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യ ഗുണഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള മത്സ്യം ന്യായമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫിഷ്മാര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ നിയോജകമണ്ഡലങ്ങളിലും എയര്‍ കണ്ടിഷന്‍ സംവിധാനത്തോട് കൂടിയ മത്സ്യ ഫെഡിന്റെ ഫിഷ് മാര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കും. മത്സ്യ തൊഴിലാളികളില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന മത്സ്യം ഗുണമേന്മ നഷ്ടപ്പെടാതെ ഉപഭോക്താകള്‍ക്ക് എത്തിക്കുന്നതിനുവേണ്ടി അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ സംഭരണ കേന്ദ്രങ്ങളില്‍ എത്തിച്ച് വൃത്തിയാക്കി ഫിഷ് മാര്‍ട്ട് വഴി വിതരണം ചെയ്യും. പത്തനംതിട്ട ജില്ലയില്‍ കോന്നി, പന്തളം, തിരുവല്ല എന്നിവിടങ്ങളില്‍ പുതിയ ഫിഷ് മാര്‍ട്ടുകള്‍ ആരംഭിക്കുന്നത്.…
Read More