ശരിയായി; ഫേസ്ബുക്കും വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി Facebook, Instagram, WhatsApp partially reconnect after 6-hour global outage കോന്നി വാര്‍ത്ത ഡോട്ട് കോം : മണിക്കൂറുകള്‍ തടസ്സപ്പെട്ടതിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്(Facebook), വാട്‌സ് ആപ്പ് (Whats app), ഇന്‍സ്റ്റഗ്രാം (Instagram) എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഫേസ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളായ വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനം നിലച്ചത്. ലോകത്തെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നതോടെ ട്വിറ്ററില്‍ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തി.
Read Moreടാഗ്: Facebook
ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ; പണി മുടക്കി
ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ; പണി മുടക്കി konnivartha.com ലോകത്തിന്‍റെ പലഭാഗത്തും ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും നിശ്ചലമായതായിട്ട് മണിക്കൂറുകൾ പിന്നിടുകയാണ്. ഫേസ്ബുക്ക് (Facebook), വാട്‌സ് ആപ്പ് (WhatsApp), ഇന്‍സ്റ്റാഗ്രാം (Instagram) എന്നീ സാമൂഹിക മാധ്യമങ്ങളെല്ലാം പ്രവർത്തനരഹിതമായിട്ട് മൂന്ന് മണിക്കൂറിലേറയായി. രാത്രി ഒമ്പത് മണിക്ക് മുന്നേ തന്നെ സോഷ്യൽ മീഡിയയിലെ പ്രമുഖർ പണിമുടക്കി. വാട്സാപ്പും ഇൻസ്റ്റഗ്രാമും മെസഞ്ചറുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് ലോകവ്യാപകമായി നിശ്ചമായതോടെ ഇന്‍റർനെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു പലരും. വാട്സാപ്പിൽ മെസേജ് പോകുന്നില്ല, സ്റ്റാറ്റസ് ലോഡാവുന്നില്ല, എഫ്ബി പോസ്റ്റും ചെയ്യാനാകുന്നില്ല. ഇൻസ്റ്റയും പോയോ !! നെറ്റ് ഓഫർ തീർന്നോയെന്നും വൈഫൈ അടിച്ചുപോയോ എന്നും വരെ പലരും സംശയിച്ചു. സാങ്കേതിക പ്രശ്നം നേരിടുണ്ടെന്ന് ട്വീറ്റുകള്‍ വന്നതോടെയാണ് ഫേസ്ബുക്കെന്ന വമ്പന്‍റെ കീഴിലുള്ള എല്ലാ ആപ്പുകളും കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്.
Read More