കോന്നി വാര്‍ത്ത ഡോട്ട് കോം : നിലവിലുളള സംരംഭകര്‍ക്കും പുതുതായി ആരംഭിക്കുന്ന സംരംഭകര്‍ക്കും കോവിഡ് 19 പ്രത്യേക ധനസഹായ പദ്ധതിക്ക് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമായി വ്യവസായ ഭദ്രത എന്ന പേരില്‍ ഒരു പ്രത്യേക പാക്കേജ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഉല്‍പ്പാദന പ്രക്രിയയില്‍/ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പ്രതികൂലമായി ബാധിച്ചതുമായ യൂണിറ്റുകള്‍ക്ക് (2020 ഏപ്രില്‍ ഒന്നു മുതല്‍ 2020 ഡിസംബര്‍ 31വരെ) എടുത്തിട്ടുള്ള പുതിയതോ/ അധിക ടേം ലോണ്‍/പ്രവര്‍ത്തന മൂലധന വായ്പ വീണ്ടും എടുത്തവര്‍ക്കും ആറുമാസത്തേക്ക് പലിശ ധനസഹായം നല്‍കും. അധിക പ്രവര്‍ത്തന മൂലധനത്തിനുവേണ്ടി മാര്‍ജിന്‍മണി അസിസ്റ്റന്‍സ്, പ്രവര്‍ത്തന രഹിതമായ സൂക്ഷ്മ-ചെറുകിട- ഇടത്തരം വ്യവസായ സംരംഭങ്ങളുടെയും, കശുവണ്ടി അധിഷ്ഠിത വ്യവസായ സംരംഭങ്ങളുടെയും പുന:രുദ്ധാരണ പാക്കേജ്. കോവിഡിനെ തുടര്‍ന്ന് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മേഖലയുടെ പ്രവര്‍ത്തനത്തെ…
Read More