ഗോത്രവർഗത്തെ ശാക്തീകരി‌ക്കുന്നു; ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുന്നു

      konnivartha.com: നാനാത്വത്തില്‍ ഏകത്വം എന്നത് ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നാണ്. ലോകത്തിൽ ഏറ്റവും കൂടുതല്‍ ഗോത്രവർഗ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 8.9% ഗോത്രവർഗക്കാരാണ്. രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗക്കാര്‍ക്ക് സമ്പന്നമായ പാരമ്പര്യങ്ങളും സംസ്കാരങ്ങളും പാരമ്പര്യവും തനതായ ജീവിതരീതികളും ആചാരങ്ങളും ഉണ്ട്. ഖാസി-ഗാരോ പ്രസ്ഥാനം, മിസോ പ്രസ്ഥാനം, കോള്‍ പ്രസ്ഥാനം, തുടങ്ങിയ ഗോത്ര പ്രസ്ഥാനങ്ങള്‍ ഇന്ത്യയുടെ ചരിത്രത്തിലെയും സ്വാതന്ത്ര്യസമരത്തിലെയും അവിഭാജ്യ അധ്യായങ്ങളാണ്. ഗോണ്ട് മഹാറാണി വീര്‍ ദുർഗാവതിയുടെ ധീരതയോ റാണി കമലാപതിയുടെ ത്യാഗമോ ഏതുമാകട്ടെ; ഇവയെല്ലാം രാജ്യത്തിന് മറക്കാന്‍ കഴിയാത്തതാണ്. തോളോട് തോള്‍ ചേര്‍ന്ന് പോരാടുകയും ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്ത ധീരരായ ഭീല്‍മാരില്ലാതെ വീര്‍ മഹാറാണാ പ്രതാപിന്റെ പോരാട്ടം സങ്കല്‍പ്പിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച നിരവധി ഗോത്ര വീരന്മാരുണ്ട്. ഗോത്ര സ്വാതന്ത്ര്യസമര…

Read More