പ്രായിക്കര പാപ്പാന് ശേഷം കോന്നിയില്‍ വീണ്ടും ആനക്കഥയുടെ ഷൂട്ടിംഗ് നടക്കും

  konnivartha.com : 1995 ല്‍ കോന്നിയില്‍ വെച്ച് പൂര്‍ണ്ണമായും ചിത്രീകരിച്ച “പ്രായിക്കര പാപ്പാന്‍”‌ എന്ന ആനയുമായി ബന്ധപെട്ട സിനിമയ്ക്ക് ശേഷം അതേ സംവിധായകനായ റ്റി എസ് സുരേഷ് ബാബു പുതിയ സിനിമയുമായി എത്തുന്നു . “കുങ്കിപ്പട ” എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം കോന്നി ,മറയൂര്‍ ,വാഗമണ്‍ എന്നിവിടെയാണ്‌ ചിത്രീകരണം എന്ന് അറിയുന്നു . ആനയുമായി ബന്ധപെട്ട കഥയാണ്‌ “കുങ്കിപ്പട ” . കോന്നി സുരേന്ദ്രന്‍ എന്ന കുങ്കി ആനയുടെയും കൂടെയുള്ള കുങ്കി ആനകളുടെയും അരിക്കൊമ്പന്‍ ആനയുടെയും വാര്‍ത്തകള്‍ ദിനമെന്നോണം വാര്‍ത്തകളില്‍ നിറയുന്ന സാഹചര്യത്തിലാണ് റ്റി എസ് സുരേഷ് ബാബു തന്‍റെ “കുങ്കിപ്പട “യുമായി കോന്നിയില്‍ എത്തുന്നത്‌ . 1995 ല്‍ കോന്നി ആനക്കൂട് മുഖ്യ കേന്ദ്രമാക്കിയായിരുന്നു റ്റി എസ് സുരേഷ് ബാബു പ്രായിക്കര പാപ്പാന്‍‌ എന്ന സിനിമ സംവിധാനം ചെയ്തത് . കോന്നിയിലെയും പരിസര…

Read More