കോന്നി വാര്‍ത്ത : അരുവാപ്പുലം ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റില്‍ വൈദ്യുതി എത്തിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നും, ഉദ്ഘാടനം നവംബര്‍ നാലിന് നടക്കുമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും.വൈദ്യുതി വകപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. വനം വകുപ്പ് മന്ത്രി കെ. രാജു സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. പട്ടികവര്‍ഗ വകുപ്പില്‍ നിന്നും 1.57 കോടി രൂപ അനുവദിപ്പിച്ചാണ് വനത്താല്‍ ചുറ്റപ്പെട്ട കോളനിയില്‍ വൈദ്യുതി എത്തിച്ചത്. എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കോളനിയില്‍ ഒരു വര്‍ഷത്തിനകം വൈദ്യുതി എത്തിച്ചു നല്‍കുമെന്ന് വാഗ്ദാനം നല്കിയിരുന്നു. വാഗ്ദാനം ഇതോടെ യാഥാര്‍ഥ്യമാകുകയാണെന്നും എംഎല്‍എ പറഞ്ഞു. 33 കുടുംബങ്ങളാണ് കോളനിയില്‍ ഉള്ളത്. 6.8 കിലോമീറ്റര്‍ കേബിള്‍ സ്ഥാപിച്ചാണ് കോളനിയില്‍ വൈദ്യുതി എത്തിക്കുന്നത്. പിറവന്തൂര്‍…
Read Moreടാഗ്: Electricity reaches Aruvappulam Avanipara Colony
അരുവാപ്പുലം ആവണിപ്പാറ കോളനിയില്‍ വൈദ്യുതി എത്തുന്നു
കോന്നി വാര്‍ത്ത :ആവണിപ്പാറ ആദിവാസി കോളനിയില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് ദിവസത്തിനകം പൂർത്തിയാകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോളനിയ്ക്ക് മറുകരയിൽ വരെ വൈദ്യുതി കടത്തിവിട്ടുള്ള പരിശോധന (വ്യാഴം) നടക്കും.ഈ മാസം തന്നെ ഉദ്ഘാടനവും നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ പറഞ്ഞു. എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട് കോളനിയിൽ എത്തിയപ്പോൾ വർഷത്തിനകം വൈദ്യുതി എത്തിച്ചു നല്ക്കുമെന്നു വാഗ്ദാനം നല്കിയിരുന്നു. വാഗ്ദാനം ഇതോടെ യാഥാർത്ഥ്യമാകുകയാണെന്നും എം.എൽ.എ പറഞ്ഞു. എം.എൽ.എ മുൻകൈയെടുത്ത് അനുവദിച്ച ഒരു കോടി അൻപത്തി ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്ന പ്രവവർത്തനങ്ങൾ ഇപ്പോൾ പൂർത്തിയാകുന്നത്. 33 കുടുംബങ്ങളാണ് കോളനിയിൽ ഉള്ളത്.6.8 കിലോമീറ്റർ കേബിൾ സ്ഥാപിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്നത്. പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവി മുതൽ മൂഴി വരെ 1.8 കിലോമീറ്റർ ദൂരം ഓവർ ഹെഡ് എ.ബി.സി കേബിളാണ് സ്ഥാപിക്കുന്നത്. ഇതിൻ്റെ നിർമ്മാണം പൂർത്തിയായി.…
Read More