കോന്നിയിലെ   ഇക്കോ ടൂറിസം പദ്ധതികള്‍ മൂന്ന് ഘട്ടമായി നടപ്പിലാക്കും:മന്ത്രി എ.കെ. ശശീന്ദ്രന്‍

  konnivartha.com/കോന്നി: നിയോജക മണ്ഡലത്തിലെ ആനക്കൂട്, അടവി, ആങ്ങമൂഴി,ഗവി ടൂറിസം കേന്ദ്രങ്ങൾ പരിസ്ഥിതി സൗഹാര്‍ദമായി വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ അടവി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിരമണീയമായ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദര്‍ശിക്കാനായി ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ കേന്ദ്രങ്ങൾ കാര്യക്ഷമമായാണ് പ്രവര്‍ത്തിച്ചുവരുന്നത്. ടൂറിസം വിപുലീകരിക്കുന്നതിനായി എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ വിശദമായ പ്രോജക്ട് വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. അതിന്റെ ആദ്യപടിയായി ഇവിടുത്തെ ടൂറിസം സാധ്യതകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ തയാറാക്കിയ രേഖയും വര്‍ക്ക്‌ഷോപ്പില്‍ നിന്നും ഉണ്ടാകുന്ന…

Read More