konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഓഫീസ് കെട്ടിടത്തിൻ്റെ നവീകരണ ജോലികൾ ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. സ്കൂൾ കെട്ടിടം പെയിൻ്റ് അടിച്ച് വൃത്തിയാക്കുന്ന ജോലികളുടെ ഉദ്ഘാടനം സി പി എം ജില്ലാ സെക്രട്ടറി അഡ്വ.രാജു ഏബ്രഹാം നിർവഹിച്ചു.അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റും സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയുമായ രേഷ്മ മറിയം റോയ്,സ്കൂൾ പി ടി എ പ്രസിഡൻ്റ് അഡ്വ.പേരൂർ സുനിൽ,സീനിയർ അസിസ്റ്റൻ്റ് കെ എസ് ശ്രീജ,അദ്ധ്യാപകരായ ലതി ബാലഗോപാൽ,എസ് സുഭാഷ് എന്നിവർ പങ്കെടുത്തു. സന്നദ്ധ പ്രവർത്തകർക്കുള്ള ഭക്ഷണം സ്കൂളിലെ അദ്ധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് നൽകിയപ്പോൾ നവീകരണ പ്രവർത്തന ചെലവ് കണ്ടെത്തിയത് ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെയാണെന്ന പ്രത്യേകത ഈ പ്രവർത്തനത്തെ വേറിട്ടതാക്കുന്നു.
Read Moreടാഗ്: dyfi
ഊരു വിദ്യാലയം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി ദത്തെടുത്തു
konnivartha.com: കോന്നി കൊക്കാത്തോട് കോട്ടാംപാറ ഊരു വിദ്യാലയം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി ദത്തെടുത്തു. ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും മധുരപലഘാരങ്ങളും നൽകി. സ്കൂളിൽ ഈ അധ്യയന വർഷം മുഴുവൻ ഉച്ചഭക്ഷ്ണം ഡിവൈഎഫ്ഐ നൽകുമെന്ന് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. ബ്ലോക്ക് സെക്രട്ടറി സി സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ വിപിൻ വേണു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി ശിവകുമാർ ,സിപിഐ എംകൊക്കാത്തോട് ലോക്കൽ സെക്രട്ടറി എം ജി മോഹനൻ, ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിഷാദ് ലത്തീഫ് ,സിനീഷ് കുമാർ, സജീന യൂസഫ്, ആർ ശ്രീഹരി, വിഷ്ണുദാസ്, മേഖല വൈസ് പ്രസിഡൻ്റ് യദു കൃഷ്ണൻ, മേഖല കമ്മിറ്റി അംഗം ഹരികൃഷ്ണൻ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ദിനേശൻ, അധ്യാപിക ലിൻസി ഷാജി, ഊരുമൂപ്പത്തി മണി എന്നിവർ…
Read Moreദേശീയ ഗെയിംസിൽ പങ്കെടുത്ത കോന്നിയിലെ താരങ്ങള്‍ക്ക് ഡിവൈഎഫ്ഐയുടെ സ്വീകരണം
konnivartha.com : ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ സ്വർണ്ണം നേടിയ താരങ്ങൾക്കും ,ഗെയിംസിൽ പങ്കെടുത്തവർക്കും കോന്നി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കുമ്പഴ പാലം ജംഗ്ഷനിൽ നിന്ന് ഇരുചക്രവാഹനറാലിയുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ റോളർസ്കേറ്റിങ്ങിൽ സ്വർണ്ണം നേടിയ അഭിജിത്ത് അമൽ രാജ്, തുഴച്ചിലിൽ സ്വർണ്ണം നേടിയ ദേവ പ്രീയ, ആർച്ച എന്നിവരെ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചാനയിച്ചു.തുടർന്ന് കോന്നി പ്രീയ ദർശിനി ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് എം അഖിൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, സ്കേറ്റിങ് പരിശീലനം ചിട്ടയായ നടത്തി ദേശീയ താരങ്ങളെ വളർത്തിയെടുത്ത നാഷണൽ സ്പോർട്സ് വില്ലേജ് മാനേജർ രാജേഷ് ആക്ളേത്ത്, എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി…
Read Moreബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം : സിപിഐ എം
ബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. കോന്നി ബാലിക സദനത്തിലെ ദളിത് വിദ്യാർത്ഥിനി സൂര്യ (15) ദുരുഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കോന്നി ബാലികാസദനത്തിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉദയഭാനു . ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം രേഷ്മ മറിയം റോയി അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ, ജില്ലാ സെക്രട്ടറി ബി നിസ്സാം, സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് സജിത് പി ആനന്ദ്,…
Read Moreപത്തനംതിട്ടയിൽ ഡിവൈഎഫ്ഐ യുവജന സംഗമം സംഘടിപ്പിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : പി.എസ്.സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ മറവിൽ കേരളത്തിൽ പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ പ്രേരിത സമരത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനും യുഡിഎഫ് നുണപ്രചാരണത്തിനുമെതിരെ ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ യുവജന സംഗമം സംഘടിപ്പിച്ചു. ആയിരങ്ങൾ അണിനിരന്ന യുവജനറാലിയും സംഘടിപ്പിച്ചു. ”കള്ളം പറയുന്ന പ്രതിപക്ഷം, നേര് പറയുന്ന പി.എസ്.സി കണക്കുകൾ” എന്ന മുദ്രാവാക്യമുയർത്തിയാണ് യുവജന സംഗമം സംഘടിപ്പിച്ചത്. ജില്ലാ സ്റ്റേഡിയത്തിൽ നിന്നാണ് യുവജന റാലി ആരംഭിക്കുന്നത്. പുതിയ ബസ് സ്റ്റാൻഡിൽ പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് സംഗേഷ് ജി നായർ അധ്യക്ഷനായി. ജില്ലാസെക്രട്ടറി പി സതീഷ് കുമാർ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള, ജില്ലാ…
Read Moreതാലി കെട്ടി പിന്നെ ഞാവല്‍ തൈ നട്ടുകൊണ്ട് മനു രേണുകക്ക് തണലേകാന്‍ കൈപിടിച്ചു
ഡി വൈ എഫ് ഐ കോന്നി താഴം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ‘തണലോരം’വൃക്ഷ തൈ വിതരണം വ്യത്യസ്തമായി .കോന്നി താഴം നിവാസികളായ മനു -രേണുക എന്നിവരുടെ വിവാഹം നടന്ന വേദിയില്‍ തന്നെ വൃക്ഷതൈകള്‍ വിതരണം ചെയ്തു .താലി കെട്ടിന് ശേഷം വധൂവരന്മാര് കല്യാണ മണ്ഡപത്തിന് പുറത്ത് ഞാവല്‍ തൈ നട്ടുകൊണ്ട് ജീവിതത്തിലേക്ക് പ്രവേശിച്ചു . വിവാഹത്തിനെത്തിയ എല്ലാ ബന്ധുകള്‍ക്കും സുഹൃത്തുകള്‍ക്കും വധൂവരന്മാര് തന്നെ വൃക്ഷ തൈകള്‍ വിതരണം ചെയ്തു . ലോക പരിസ്ഥിതി ദിനത്തില്‍ തന്നെ വിവാഹിതരാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു എന്ന് നവദമ്പതികള്‍ പറഞ്ഞു .മിഥുന് ,ജിജോ മോഡി എന്നിവര്‍ ഡി വൈ എഫ് ഐ യുടെ തണലോരം പദ്ധതിക്ക് നേതൃത്വം നല്കി .
Read More