വൈവിധ്യങ്ങളാല്‍ സമ്പന്നമായ പത്തനംതിട്ട ജില്ലയുടെ കൂട്ടായ്മ മേയ് 11 മുതല്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൂടെ ദൃശ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അങ്കണത്തില്‍ നടന്ന നാട്ടരങ്ങ് കലാ സാംസ്‌കാരിക സന്ധ്യയും 2021-22 ല്‍ മെഡല്‍ നേടിയ കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനമാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള. അതിന്റെ ഒരു പ്രഖ്യാപനം കൂടി ആണ് നാട്ടരങ്ങ് പരിപാടി. വിപുലമായ സജ്ജീകരണങ്ങളാണ് എന്റെ കേരളം മേളയ്ക്കായി ഒരുക്കുന്നത്. കോവിഡിനു ശേഷം കൂട്ടായ്മകള്‍ സജീവമായി വരുകയാണ്. അതിനു മുന്നോടിയായി പത്തനംതിട്ടയില്‍ നടന്ന എംജി സര്‍വകലാശാലാ…
Read More