ധനകാര്യസ്ഥാപനം പൂട്ടി ദമ്പതിമാര്‍ മുങ്ങി; തട്ടിയത് 100 കോടിയിലേറെ

  konnivartha.com : 15 ശതമാനം അമിതപലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച ദമ്പതിമാര്‍ സ്ഥാപനം പൂട്ടി മുങ്ങിയതായി പരാതി .   തൃശ്ശൂര്‍ ചെട്ടിയങ്ങാടി-പോസ്റ്റോഫീസ് റോഡില്‍ “ധനവ്യവസായ ബാങ്കേഴ്‌സ്, ധനവ്യവസായസ്ഥാപനം” എന്നീ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നടത്തിയിരുന്ന വടൂക്കര, കൂര്‍ക്കഞ്ചേരി പാണഞ്ചേരി വീട്ടില്‍ ജോയ്, ഭാര്യ റാണി എന്ന കൊച്ചുറാണി എന്നിവരുടെ പേരിലാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.   സ്ഥാപനം 100 കോടിയിലേറെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനാല്‍ കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി.വടൂക്കരയിലെ മേഴ്‌സിയുടെ പരാതിയിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. വടൂക്കരയിലെ മേഴ്‌സിയുടെ പരാതിയിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനകം നൂറില്‍പരം ആളുകള്‍ പരാതി നല്‍കിയിട്ടുണ്ട്.27 ലക്ഷം നിക്ഷേപിച്ച കണിമംഗലത്തെ കെ.ടി. ജോണിയും പരാതി നല്‍കി.   ഒരു ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ്…

Read More