കഴിഞ്ഞ നാലര വര്‍ഷങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന പത്തനംതിട്ട ജില്ലയില്‍ നിരവധി വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തുകയും നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. മൃഗാരോഗ്യ പരിപാലനം, പ്രജനനം, മൃഗ പക്ഷി ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം, വിജ്ഞാന വ്യാപനം, ജന്തു ജന്യ രോഗങ്ങളുടെ നിയന്ത്രണം, സംരംഭകത്വ വികസനം, കന്നുകാലികളുടെ ഇന്‍ഷ്വറന്‍സ്, മൃഗ വന്ധ്യതാ നിവാരണം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പു മുഖേന നടപ്പിലാക്കി. വിവിധ ആശുപത്രികളിലായി ജില്ലയില്‍ മൊത്തം 18,26,780 ഒ.പി കേസുകളും 15,17,233 സര്‍ജ്ജറി കേസുകളും കൈകാര്യം ചെയ്തു. 2,24,534 കന്നുകാലികളില്‍ കൃത്രിമ ബീജസങ്കലനം നടത്തി. 68945 വളര്‍ത്തു നായ്ക്കള്‍ക്കും 2359 തെരുവ് നായക്കള്‍ക്കും മറ്റ് വളര്‍ത്തു മൃഗങ്ങള്‍ഉള്‍പ്പടെ മൊത്തം 83,799 ഉരുക്കള്‍ക്ക് പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നല്‍കി. ഡക്ക് പ്ലേഗിനെതിരായി 5,45,223 താറാവുകളെ വാക്സിനേറ്റ് ചെയ്തു.ഹെമറേജിക് സെപ്റ്റിസിമിയ രോഗത്തിനെതിരെ…
Read More