വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി മൃഗസംരക്ഷണ വകുപ്പ്

 

കഴിഞ്ഞ നാലര വര്‍ഷങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന പത്തനംതിട്ട ജില്ലയില്‍ നിരവധി വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തുകയും നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. മൃഗാരോഗ്യ പരിപാലനം, പ്രജനനം, മൃഗ പക്ഷി ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം, വിജ്ഞാന വ്യാപനം, ജന്തു ജന്യ രോഗങ്ങളുടെ നിയന്ത്രണം, സംരംഭകത്വ വികസനം, കന്നുകാലികളുടെ ഇന്‍ഷ്വറന്‍സ്, മൃഗ വന്ധ്യതാ നിവാരണം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പു മുഖേന നടപ്പിലാക്കി.

 

വിവിധ ആശുപത്രികളിലായി ജില്ലയില്‍ മൊത്തം 18,26,780 ഒ.പി കേസുകളും 15,17,233 സര്‍ജ്ജറി കേസുകളും കൈകാര്യം ചെയ്തു. 2,24,534 കന്നുകാലികളില്‍ കൃത്രിമ ബീജസങ്കലനം നടത്തി. 68945 വളര്‍ത്തു നായ്ക്കള്‍ക്കും 2359 തെരുവ് നായക്കള്‍ക്കും മറ്റ് വളര്‍ത്തു മൃഗങ്ങള്‍ഉള്‍പ്പടെ മൊത്തം 83,799 ഉരുക്കള്‍ക്ക് പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നല്‍കി.

 

ഡക്ക് പ്ലേഗിനെതിരായി 5,45,223 താറാവുകളെ വാക്സിനേറ്റ് ചെയ്തു.ഹെമറേജിക് സെപ്റ്റിസിമിയ രോഗത്തിനെതിരെ 5474 ഉരുക്കള്‍ക്ക് കുത്തിവയ്പ് നല്‍കി. കോഴിവസന്ത രോഗത്തിനെതിരെ 40,81,105 കോഴികള്‍ക്കും ആട് വസന്ത രോഗത്തിനെതിരെ 18296 ഉരുക്കള്‍ക്കും കുത്തിവയ്പ് നല്‍കി.
കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ ഭാഗമായി വിപുലമായ രീതിയില്‍ വലിയ പരസ്യത്തോടെ ഓരോ ആറമാസം കൂടുംമ്പോഴും കര്‍ഷകന്റെ വീട്ടില്‍ എത്തി കന്നുകാലികള്‍ക്ക് കുത്തിവയ്പ് നല്‍കി വരുന്നു. 297161 കുത്തിവയ്പ് നല്‍കി.ഈ വര്‍ഷം മുതല്‍ ചഅഉഇജ കേന്ദ്ര ഗവണ്‍മെന്റ് സഹായത്തോടെ നടത്തി വരുന്നു.

 

ദുരന്തസഹായമായി 18,26,780 രൂപയും  വരള്‍ച്ചാ ദുരിതാശ്വാസം 2,95,000 രൂപയും നല്‍കി

പ്രകൃതിക്ഷോഭം, വന്യജീവികളുടെ ആക്രമണം, മറ്റ് രോഗങ്ങള്‍ എന്നിവ മൂലം കന്നുകാലികള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് 18,26,780 രൂപയുടെ ധനസഹായം വിതരണം ചെയ്തു. വരള്‍ച്ചാ ദുരിതാശ്വാസം 2,95,000 നഷ്ടപരിഹാരം വിതരണം ചെയ്തു.

 

കര്‍ഷകര്‍ക്ക് 2018-ല്‍ 1,66,09,450 രൂപയും
2019-ല്‍ 1601430 രൂപയും ധനസഹായം

2018-ല്‍ 1,66,09,450 രൂപ 4048 കര്‍ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്തു. 2019-ല്‍ 1601430 രൂപയ്ക്കള്ള സഹായം നല്‍കി. വാസ സ്ഥലങ്ങളില്‍ വീട്ടുപടിക്കല്‍ മൃഗചികില്‍സാ സേവനം – രാത്രികാല മൃഗചികില്‍സാ സേവന പദ്ധതി: 7 ബ്ലോക്കിലും പ്രവര്‍ത്തിക്കുന്നു.

കറവയന്ത്ര ധനസഹായ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കറവയന്ത്രം വാങ്ങുന്നതിന് 17,00,000 രൂപ സബ്സിഡി നല്‍കി. ടര്‍ക്കി വളര്‍ത്തല്‍ പദ്ധതി പ്രകാരം 25 യൂണിറ്റ് വീതം 6 പഞ്ചായത്തുകളില്‍ 150 യൂണിറ്റ് നടപ്പിലാക്കി.150 കര്‍ഷകര്‍ക്ക് പദ്ധതി ആനുകൂല്യം ലഭിച്ചു. കോഴി വളര്‍ത്തല്‍ പദ്ധതി മുട്ട കോഴികളെ വിതരണം ചെയ്തു. ജില്ലയില്‍ 300 യൂണിറ്റ് നടപ്പിലാക്കി.

ചാണകക്കുഴി നിര്‍മ്മാണത്തിന് വിവിധ പഞ്ചായത്തുകളിലായി 2017-18 സാമ്പത്തിക വര്‍ഷവും 100 യൂണിറ്റുകള്‍ 2018-19, 2019-2020 സാമ്പത്തിക വര്‍ഷവും നടപ്പിലാക്കി. 520 കര്‍ഷകര്‍ക്ക് പദ്ധതി മുഖേന 63,81,818 സബ്സിഡി വിതരണം ചെയ്തു.

ബാക്ക് യാര്‍ഡ് പൗള്‍ട്രി ഡെവലപ്മെന്റ് പ്രോജക്ട് പ്രകാരം സ്‌കൂള്‍ പൗള്‍ട്രി ക്ലബുകള്‍ രൂപീകരിച്ച് 13420 കുട്ടികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 10 ലക്ഷം മുട്ടകള്‍ അധികമായി ഉല്‍പ്പാദിപ്പിച്ചു.

 

മൃഗസംരക്ഷണ മേഖലയില്‍ വിവിധ സംരംഭങ്ങള്‍ക്കായി ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിട്ടുള്ള കര്‍ഷകര്‍ക്ക് വായ്പാ കുടിശിക ഇളവ് ധനസഹായമായി അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കി വരുന്നു.
മൃഗസംരക്ഷണവകുപ്പിന്റെ കാഫ് ഫാറ്റെനിംഗ് യൂണിറ്റ് ഓണാട്ടുകര പ്രദേശത്ത് സ്ഥാപിക്കുന്ന പദ്ധതി. ജില്ലയില്‍ പന്തളം മുന്‍സിപ്പാലിറ്റി കേന്ദ്രമാക്കി പദ്ധതി നടപ്പിലാക്കുന്നു. ജില്ലയില്‍ 70 യൂണിറ്റ് നടപ്പിലാക്കുന്നു. ഒരു യൂണിറ്റിന് വകുപ്പില്‍ നിന്നും 10000 രൂപ സബ് സിഡിയായി അനുവദിക്കുന്നു
സ്‌കൂളുകള്‍ മൃഗസംരക്ഷണ ക്ലബുകള്‍ സ്ഥാപിക്കുന്ന പദ്ധതി വഴി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ മൃഗക്ഷേമ ക്ലബ് രൂപികരിച്ചു.

പശുക്കുട്ടികളെ ഉല്‍പ്പാദന ക്ഷമതയുള്ള പശുക്കളാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന കന്നുകുട്ടി പരിപാലനം, ഗോവര്‍ദ്ധിനി എന്നീ പദ്ധികള്‍ ജില്ലയില്‍ നടപ്പിലാക്കി. 8531 കന്നുകുട്ടികളുടെ ശാസ്ത്രീയ പരിപാലനം ലക്ഷ്യമിട്ട് ഗോവര്‍ദ്ധിനി പദ്ധതി ജില്ലയില്‍ നടപ്പിലാക്കി വരുന്നു.

 

മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് ഏറ്റവും പ്രയോജനപ്രദമായ പദ്ധതികളില്‍ ഒന്നാണ് കന്നുകട്ടി പരിപാലന പദ്ധതി (എസ്.എല്‍.ബി.പി.). ജില്ലയില്‍ ഈ പദ്ധതിയുടെ നിര്‍വഹണം ഐ.സി.ഡി.പി ഓഫീസ് മുഖാന്തിരമാണ് നടത്തുന്നത്. ഈ പദ്ധതി പ്രകാരം 4 മുതല്‍ 6 മാസം വരെ പ്രായമുള്ള കന്നുകുട്ടികള്‍ക്ക് 50% സബ്സിഡി നിരക്കില്‍ അവയ്ക്ക് 30 മാസം പ്രായമാകുന്നതു വരെ കാലിത്തീറ്റ വിതരണം ചെയ്യുന്നു. 2017-18 സാമ്പത്തിക വര്‍ഷം വര്‍ഷം ഗോവര്‍ദ്ധിനി സ്‌കീമില്‍ 1343 കന്നുകുട്ടികളേയും കാഫ് അഡോപ്ഷന്‍ പ്രോഗ്രാം സ്‌കീമില്‍ 1031 കന്നുകുട്ടികളേയും പുതിയതായി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. നടപ്പു സാമ്പത്തിക വര്‍ഷം ഗോവര്‍ദ്ധിനി പദ്ധതിയില്‍ 1300 കന്നുകാലികളെയും കാഫ് അഡോപ്ഷന്‍ പദ്ധതിയില്‍ 3157 കന്നുകുട്ടികളെയും ലക്ഷ്യമിട്ട് പദ്ധതി പൂര്‍ത്തിയാക്കി വരുന്നു. 2019-ല്‍ ഗോവര്‍ദ്ധിനി 2912, കാഫ് അഡോപ്ഷന്‍ പദ്ധതിയില്‍ 794 കിടാവുകളെ ഉള്‍പ്പെടുത്തി.

ഗോസമൃദ്ധി കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി

നാഷണല്‍ ലൈവ്സ്റ്റോക്ക് മിഷന്‍ കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ജില്ലയില്‍ ജനറല്‍ എസ്.സി.എസ്.ടി. വിഭാഗത്തില്‍ ഉള്‍പ്പെട്ട കര്‍ഷകരുടേതായി 10180 കന്നുകാലികളുടെ ഇന്‍ഷ്വറന്‍സ് നടപ്പിലാക്കി. ഗോസമൃദ്ധി കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം 2880 കന്നുകാലികളുടെ ഇന്‍ഷ്വറന്‍സ് നടപ്പിലാക്കി വരുന്നു. കന്നുകാലികളെയും കര്‍ഷകരേയും ഒരുമിച്ച് ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയായ ഗോസമൃദ്ധി പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു. ഒരു വര്‍ഷത്തേക്കും 3 വര്‍ഷത്തേക്കും ഇന്‍ഷുറന്‍സിനായി ജനറല്‍ വിഭാഗത്തിന് 860 എസ്.സി വിഭാഗത്തിന് 86 എന്നിങ്ങനെയാണ് ടാര്‍ജറ്റ് നിശ്ചയിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് വളരെ പ്രയോജനമായ ഇന്‍ഷുറന്‍സ് പദ്ധതി അടിയന്തര പ്രാധാന്യം നല്‍കി മതിയായ പ്രചാരണത്തോടെ നടപ്പിലാക്കി വരുന്നു. ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം 3 വര്‍ഷത്തേക്ക് 20,26,867 രൂപയും ഒരു വര്‍ഷത്തേയ്ക്ക് 7,53,916 രൂപയും അനുവദിച്ചു.

മിഷന്‍ നന്ദിനി പദ്ധതി

ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി വിഭാവനം ചെയ്ത കന്നുകാലികളിലെ വന്ധ്യതാ നിവാരണ പ്രോജക്ട് മിഷന്‍ നന്ദിനി എന്ന പേരില്‍ ജില്ലയില്‍ നടപ്പിലാക്കുന്നു. മൃഗസംരക്ഷണ വികസന സമിതികള്‍ എല്ലാ സ്ഥാപനങ്ങളിലും നടന്നുവരുന്നു.

കോവിഡ് കാലിത്തീറ്റ വിതരണം

കോവിഡ് മഹാമാരിയില്‍പ്പെട്ടു ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനായി 584 പശുക്കള്‍ക്ക് തീറ്റ വിതരണം നടത്തി. 14,79,180 രൂപ ചെലവഴിച്ചു. 5,48,800 രൂപ അനുവദിച്ചിട്ടുണ്ട്. നാട്ടാനകള്‍ക്കും തീറ്റ വിതരണം നടത്തി.

ജില്ലയില്‍ നടത്തിവരുന്ന ഇത്തരം ക്ഷേമ പ്രവര്‍ത്തനങ്ങളോടൊപ്പം മൃഗസംരക്ഷണ ഓഫീസ്, ആര്‍.എ.എച്ച്.സി., ഐ.സി.ഡി.പി., എ.ഡി.സി.പി., ജില്ലാ വെറ്ററിനറി കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറിയതും ഈ കാലഘട്ടത്തിലാണ്. പത്തനംതിട്ട ജില്ലാ ഓഫീസിന് ഐഎസ്ഒ അംഗീകാരം ലഭിച്ചു. മൃഗസംരക്ഷണ വകുപ്പില്‍ കേരളത്തിലെ ആദ്യത്തെ ഓഫീസായി.
തിരുവല്ല മഞ്ഞാടിയില്‍ ഡക്ക് ഹാച്ചറി യൂണിറ്റ് നിര്‍മ്മാണം:- തിരുവല്ല മഞ്ഞാടിയില്‍ ഡക്ക് ഹാച്ചറി കോംപ്ലക്സ്, ബ്രൂഡര്‍ ഷെഡ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
2018-ലെ പ്രളയബാധിരായ കര്‍ഷകര്‍ക്ക് റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7 കോടി രൂപയുടെ ജീവനോപാദികള്‍ക്കുള്ള സഹായ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. പശു, ആട്, കോഴി, കിടാരികള്‍ വളര്‍ത്തല്‍. തൊഴുത്തി നിര്‍മ്മാണം, യന്ത്രവല്‍കൃത ഫാമുകള്‍, തീറ്റപ്പുല്‍കൃഷി, ശാസ്ത്രീയ മൃഗപരിപാലനം തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്.