കോന്നി മെഡിക്കല്‍ കോളേജില്‍ കിടത്തി ചികില്‍സയ്ക്ക് തീരുമാനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ.മെഡിക്കൽ കോളേജിലെ  ഒ.പി. പ്രവർത്തനം വിലയിരുത്താനും, തുടർ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച്    ആലോചിക്കുന്നതിനുമായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.ഒ.പി. പ്രവർത്തനം മികച്ച നിലയിൽ മുന്നോട്ടു പോകുന്നതായും, സ്പെഷ്യാലിറ്റി ഒ.പിയിലടക്കം രോഗികളുടെ എണ്ണം വർദ്ധിച്ചതായും യോഗം വിലയിരുത്തി. തിങ്കൾ മുതൽ ശനിവരെയുള്ള എല്ലാ ദിവസങ്ങളിലും ജനറൽ, ഫിസിഷ്യൻ എന്നീ ഒ.പി ക ൾ പ്രവർത്തിക്കുന്നുണ്ട്. ഇ.എൻ.ടി, പീഡിയാട്രിക്സ്, ഓർത്തോ, സർജറി, കമ്മ്യൂണിറ്റി മെഡിസിൻ, ഒഫ്ത്താൽമോളജി, സൈക്യാട്രി എന്നീ ഒ.പി.വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.ഒ.പി. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനും, ത്വക് രോഗവിഭാഗം ഉൾപ്പടെ ഉടൻ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും യോഗം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. കിടത്തി ചികിത്സ മൂന്നു മാസത്തിനുള്ളിൽ ആരംഭിക്കണമെന്നും യോഗം തീരുമാനിച്ചു.കാഷ്വാലിറ്റി, ഐ.സി.യു, ഓപ്പറേഷൻ തീയറ്റർ ഉൾപ്പടെയുള്ള സൗകര്യങ്ങളോടെയാണ് കിടത്തി ചികിത്സ ആരംഭിക്കേണ്ടത്.ഇതിനാവശ്യമായ പ്രവർത്തനങ്ങൾ…

Read More