konni vartha : താലൂക്കില്‍ ഏനാദിമംഗലം സ്കിന്നര് പുരത്ത് മാരക മലിനീകരണ ശേഷിയുള്ള ടാര്‍ മിക്സിങ് പ്ലാന്റ് വന്നു . എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിയും കള്ളക്കേസില്‍ കുടുക്കിയും നിശബ്ദരാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പ്ലാന്റ് സ്ഥാപിക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്ന് കാട്ടി ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റിനെയും നാല് അംഗങ്ങളെയും പ്രതികളാക്കി പാലത്ര കണ്‍സ്ട്രക്ഷന്‍സ് അടൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്കി. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് പരാതിയെന്നാണ് സൂചന. പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണെന്നതാണ് മറ്റൊരു വിചിത്രമായ വസ്തുത. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി എത്തുകയും സിപിഎമ്മില്‍ വലിയ നേതാവ് ആകുകയുംചെയ്ത ജനപ്രതിനിധിയും ഏനാദിമംഗലം പഞ്ചായത്തിലെ സിപിഎം ജനപ്രതിനിധിയും പ്ലാന്റിന് അനുമതി കിട്ടുന്നതിനായി തിരുവനന്തപുരത്ത് തമ്പടിച്ച് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നു. മാരക മലിനീകരണ ശേഷിയുള്ള ഡ്രം മിക്സിങ് പ്ലാന്റാണ് സ്കിന്നര് പുരത്തെ വ്യക്തിയുടെ തോട്ടഭൂമിയില്‍ കൊണ്ടു വരാന്‍ നീക്കം നടക്കുന്നത്. തോട്ടഭൂമിയായി നോട്ടിഫൈ ചെയ്തിരിക്കുന്നതിനാല്‍ ഇവിടെ മറ്റു…
Read More