ഇ-ക്രോപ്പ് സ്മാ‍ർട്ട് ഫാർമിം​ഗ് സാങ്കേതികവിദ്യ വാണിജ്യവൽകരിക്കുന്നു

  konnivartha.com: കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തെ ശ്രീകാര്യത്ത് പ്രവ‍ർത്തിക്കുന്ന ഐസിഎആർ-കേന്ദ്ര കിഴങ്ങു വർ​ഗ വിള ​ഗവേഷണ കേന്ദ്രം വികസിപ്പിച്ച ഇ-ക്രോപ്പ് സ്മാ‍ർട്ട് ഫാർമിം​ഗ് സാങ്കേതികവിദ്യ വാണിജ്യവൽകരിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി മുംബൈയിലെ എം/എസ് പ്രിസിഷൻ ഗ്രോയുമായി 17.70 ലക്ഷം രൂപയുടെ ടെക്നോളജി ലൈസൻസ് കരാറിൽ ഒപ്പുവച്ചു. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സി ടി സി ആർ ഐ യിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ജി. ബൈജുവാണ് കരാറിൽ ഒപ്പുവച്ചത്. കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന അ​ഗ്രി ഇന്നൊവേറ്റ് ഇന്ത്യ ലിമിറ്റഡിന്റെ (AgIN) സി ഇ ഒ പ്രവീൺ മാലിക്, മുംബൈയിലെ പ്രിസിഷൻ ഗ്രോ ഡയറക്ടർ ഭരത് പട്‌നി, സാങ്കേതികവിദ്യയുടെ ഉപജ്ഞാതാവ് സന്തോഷ് മിത്ര എന്നിവർ ചടങ്ങിൽ സന്നിഹിതരായി. പ്രിൻസിപ്പൽ സയൻ്റിസ്റ്റ് എസ്. സുനിത, പ്രിൻസിപ്പൽ സയൻ്റിസ്റ്റും ഇൻസ്റ്റിറ്റ്യൂട്ട് ടെക്‌നോളജി…

Read More