എംഎസ്എംഇകള്‍ക്ക് ടര്‍ബോ വായ്പ അവതരിപ്പിച്ച് സിഎസ്ബി ബാങ്ക്

    ഡിജിറ്റല്‍ സ്കോര്‍കാര്‍ഡ് അടിസ്ഥാനമാക്കി എളുപ്പത്തിലുള്ള വായ്പകള്‍ ലഭ്യമാക്കുന്നു   konnivartha.com: കൊച്ചി: എംഎസ്എംഇകളുടെ വളര്‍ച്ച ദ്രുതഗതിയിലാക്കുന്നതിനായി സിഎസ്ബി ബാങ്ക് പുതിയ എസ്എംഇ ടര്‍ബോ വായ്പ പദ്ധതി അവതരിപ്പിച്ചു. ലളിതമായ വായ്പ പരിഹാര പദ്ധതിയിലൂടെ വിവിധ മേഖലകളിലുള്ള എംഎസ്എംഇകള്‍ക്ക് വേഗത്തിലുള്ളതും തടസ്സരഹിതവുമായ വായ്പ ലഭ്യമാക്കികൊണ്ട് വായ്പ പ്രക്രിയ കാര്യക്ഷമമാക്കാന്‍ സിഎസ്ബി ബാങ്ക് ലക്ഷ്യമിടുന്നു.   5 കോടി വരെ വായ്പ, ഓവര്‍ഡ്രാഫ്റ്റ്, ടേം ലോണ്‍, വ്യാപാര സൗകര്യങ്ങള്‍, ഉടനടി തത്വത്തിലുള്ള അനുമതി, വായ്പയ്ക്ക് ലളിതമാക്കിയ സ്കോര്‍കാര്‍ഡിന്‍റെ അടിസ്ഥാനത്തിലുള്ള അനുമതി എന്നിവയാണ് എസ്എംഇ ടര്‍ബോ വായ്പയുടെ പ്രധാന സവിശേഷതകള്‍.   വിവിധ സവിശേഷതകള്‍ ഉള്ള ഈ പദ്ധതി എംഎസ്എംഇകളെ പൂര്‍ണ്ണ ശേഷിയില്‍ എത്തിക്കുന്നതിന് വേഗത്തിലും എളുപ്പത്തിലും കൂടുതല്‍ സുതാര്യമായ വായ്പ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് ഒരുക്കിയിരിക്കുന്നത്. ടര്‍ബോ വായ്പ പദ്ധതി ലളിതമാക്കിയ വായ്പ നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കി, ഉടനടി തത്വത്തിലുള്ള…

Read More

സിഎസ്ബി ബാങ്കിന് 265.39 കോടി രൂപ അറ്റാദായം

    konnivartha.com: കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ ആറ് മാസകാലയളവില്‍ 265.39 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 235.07 കോടി രൂപയായിരുന്നു ലാഭം. 13 ശതമാനമാണ് ലാഭത്തിലെ വര്‍ധന.   ബാങ്കിന്‍റെ പ്രവര്‍ത്തന ലാഭം 14 ശതമാനം വര്‍ധിച്ച് 356.06 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 707.71 കോടി രൂപയാണ്. പലിശേതര വരുമാനം 171 ശതമാനം ഉയര്‍ന്നതായും ബാങ്ക് അറിയിച്ചു.   സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കിന്‍റെ ലാഭം 133.17 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 120.55 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം 157.36 കോടി രൂപയില്‍ നിന്നും 174.63 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. നിക്ഷേപം 20,987 കോടി രൂപയില്‍ നിന്ന് 25,438 കോടി രൂപയായും വായ്പാ…

Read More