പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് പിടിയിലായത്. എറണാകുളത്തുനിന്നാണ് മൂന്ന് പ്രതികളും പിടിയിലായത്. 24 വയസുള്ള അമ്പാടി സുരേഷാണ് മരിച്ചത്. ബിവറേജസ് കോര്‍പ്പറേഷനു മുന്നില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് അരുംകൊലയില്‍ എത്തിയത്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.മന്ദമരുതിയില്‍ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു എന്ന് വിവരം ആയിരുന്നു പോലീസിന് കിട്ടിയത്. എന്നാല്‍ ദേഹത്തെ പരുക്കുകള്‍ സംശയത്തിന് ഇടയാക്കി. അന്വേഷണത്തിലാണ് കൊലപാതക വിവരം വെളിപ്പെടുന്നത്. കൊല്ലപ്പെട്ട അമ്പാടിയും സഹോദരങ്ങളും റാന്നി ബീവറേജസ് കോര്‍പ്പറേഷന്‍ മുന്നില്‍ വച്ച് ചേത്തക്കല്‍ സ്വദേശികളായ ഒരു സംഘവുമായി വാക്ക് തര്‍ക്കം നടന്നു. പിന്നീട് മറ്റൊരു സ്ഥലത്ത് വച്ച് സംഘങ്ങള്‍ ചെറുതായൊന്ന് ഏറ്റുമുട്ടി. മന്ദബരിതയിലേക്ക് വാ കാണിച്ചു തരാം എന്ന് രണ്ട് സംഘങ്ങളും വെല്ലുവിളിക്കുകയായിരുന്നു.…
Read Moreടാഗ്: crime
പത്തനംതിട്ടയിൽ ഏലിക്കുട്ടി കൊല്ലപ്പെട്ട കേസ്: പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു
പത്തനംതിട്ടയില്‍ വയോധികരായ രണ്ടു പേരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചയാളെ ഹൈക്കോടതി വെറുതെ വിട്ടു.പത്തനംതിട്ട പൊലീസ് സ്റ്റേഷനു സമീപം മുനിസിപ്പാലിറ്റിയുടെ സ്ഥലത്തു താമസിച്ചിരുന്ന ഏലിക്കുട്ടിയെയും സഹായി പ്രഭാകരനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി വാഴമുട്ടം സ്വദേശി ആനന്ദകുമാറിനെയാണ് ജസ്റ്റിസുമാരായ ജസ്റ്റിസുമാരായ വി.രാജാ വിയരാഘവൻ, ജി.ഗിരീഷ് എന്നിവരുടെ ബെഞ്ച് വെറുതെ വിട്ടത്. സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചിരിക്കുന്നതെന്നും കൊലപാതകത്തിൽ പ്രതിക്കുള്ള പങ്ക് തെളിയിക്കുന്ന മറ്റ് തെളിവുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പത്തംനംതിട്ട അഡി. സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. മറ്റു കേസുകളിൽ പ്രതിയല്ലെങ്കിൽ ആനന്ദകുമാറിനെ വിട്ടയയ്ക്കാനും കോടതി നിർദേശിച്ചു. 2007 ഒക്ടോബർ മൂന്നിനാണ് സംഭവം. ആടിനെ വളർത്തി ജീവിച്ചിരുന്ന ഏലിക്കുട്ടിയോടും പ്രഭാകരനോടും പ്രതിക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദം.ശ്മശാന പരിസരത്ത് ആടുമേയ്ക്കുകയായിരുന്ന ഏലിക്കുട്ടിയെ കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തിയശേഷം പ്രതി ചതുപ്പിൽ…
Read Moreറാന്നിയിൽ വ്യാപാരിയെ വെട്ടിക്കൊന്നു
konnivartha.com: റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാര്‍(45) ആണ് മരിച്ചത്.ജീവനക്കാരി മഹാലക്ഷ്മിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.റാന്നി പേട്ട-ചെട്ടിമുക്ക് റോഡില്‍ എസ്.ബി.െഎക്കടുത്തായിരുന്നു ആക്രമണം. അക്രമി കരിങ്കുറ്റി സ്വദേശി പ്രദീപിനെ പോലീസ് സംഭവസ്ഥലത്ത് നിന്ന് പിടികൂടി.പച്ചക്കറി വാങ്ങുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അനില്‍കുമാര്‍
Read Moreഗുണ്ടയുടെ വീട്ടിൽ വിരുന്ന്; ഡി വൈ എസ് പിയ്ക്ക് സസ്‌പെൻഷൻ
തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ. ഡി വൈ എസ് പി എം ജി സാബുവിന് സസ്‌പെൻഡ് ചെയ്‌തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പോലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്.ആലപ്പുഴ ക്രൈം ഡിറ്റാച്‌മെന്റ് ഡിവൈഎസ്പിയാണ് എംജി സാബു ഡിവൈഎസ്‌പി എം ജി സാബു സർവീസിൽ നിന്ന് വിരമിക്കാൻ ബാക്കിയുള്ളത് മൂന്ന് ദിവസം. ഈ മാസം 31 നാണ് ഡിവൈഎസ്പി സാബു സർവീസിൽ നിന്ന് വിരമിക്കാനിരുന്നത്. ഡിവൈഎസ്പിക്ക് നൽകാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. പരിപാടിക്കായി തയ്യാറാക്കിയിരുന്ന പന്തലും ഡിവൈഎസ്പി ഓഫീസിന് മുന്നിൽ നിന്ന് അഴിച്ചു മാറ്റി.അങ്കമാലിയിൽ ഗുണ്ടയുടെ വിരുന്നിൽ ഡിവൈഎസ്പിയും പൊലീസുകാരും പങ്കെടുത്ത സംഭവം സ്ഥിരീകരിച്ച് എറണാകുളം…
Read More