konnivartha.com: കോന്നി ഏരിയായിലെ ജലജീവൻ പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്ന് സി പി ഐ എം കോന്നി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഏരിയായിലെ മുഴുവൻ പഞ്ചായത്തുകളിലും ജലജീവൻ പദ്ധതിയുടെ പ്രവർത്തങ്ങൾ മുടങ്ങിയിരിക്കുകയാണ്. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. പദ്ധതിയ്ക്കായി കുഴിച്ച റോഡുകൾ മെയ്ൻ്റൻസ് ചെയ്തിട്ടില്ല. കോടികളുടെ നഷ്ടമാണ് പഞ്ചായത്തുകൾക്കുണ്ടായിട്ടുള്ളത്. ഇതു മൂലം പുതിയ റോഡുകളും നിർമിക്കാൻ സാധിക്കുന്നില്ല. വാട്ടർ ടാങ്ക്, കിണർ എന്നീ വർക്കുകളുടെ ടെണ്ടർ നടപടികളും ആയിട്ടില്ല. ഈ സാഹചര്യത്തിൽ പദ്ധതിയുടെ അടിയന്തിര പൂർത്തീകരണം നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.തോട്ടം മേഖലയിലെ തമിഴ് വംശജരുടെ ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, കോന്നി ടൗണിൽ അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം നിർമിക്കണമെന്നും, ജില്ലയ്ക്കും, ശബരിമല തീർഥാടകർക്കും ഗുണകരമായ ശബരി റെയിൽ പദ്ധതി നടപ്പാക്കുക, കോന്നി കേന്ദ്രീകരിച്ച് ഗവ.പോളിടെക്നിക് അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 21…
Read Moreടാഗ്: cpim
പാമ്പിന്‍ വിഷവുമായി കോന്നി നിവാസികളടക്കം മൂന്നുപേര്‍ പിടിയില്‍
konnivartha.com: രണ്ടുകോടി രൂപ വിലവരുന്ന പാമ്പിന്‍ വിഷവുമായി മൂന്നുപേര്‍ പിടിയില്‍. കോന്നി അതുമ്പുംകുളം ശ്രീ രാഗത്തില്‍പ്രദീപ് നായര്‍ (62) ,കോന്നി അരുവാപ്പുലം പഞ്ചായത്തിലെ എല്‍ ഡി എഫ് മുന്‍ പ്രസിഡൻറ് , നിലവില്‍ സി പി ഐ എം ഐരവൺ ലോക്കല്‍ കമ്മറ്റി അംഗം പാഴൂര്‍ പുത്തന്‍ വീട്ടില്‍ ടി.പി കുമാര്‍(63), തൃശൂര്‍ കൊടുങ്ങൂര്‍ വടക്കേവീട്ടില്‍ ബഷീര്‍ (58)എന്നിവരാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി പോലീസാണ് മൂന്നു പേരെയും പിടികൂടിയത്. കൊണ്ടോട്ടിയിലെ ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത് . മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ് പോലീസ് പരിശോധന നടത്തിയത്
Read Moreകോന്നി കൊന്നപ്പാറയിൽ ബസ്സും ടിപ്പറും കൂട്ടിയിടിച്ചു :ടിപ്പർ ഡ്രൈവർ മരണപ്പെട്ടു
Konnivartha.Com :ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിച്ചു. ചിറ്റാര്‍ മാമ്പാറ എം.എസ്. മധു(65) ആണ് മരിച്ചത്. സിപിഎമ്മിന്റെ രക്തസാക്ഷി എം.എസ്. പ്രസാദ്, സിപിഎം പെരുനാട് ഏരിയാ സെക്രട്ടറി എം.എസ്. രാജേന്ദ്രന്‍ എന്നിവരുടെ മൂത്ത സഹോദരനാണ് മധു. ബസ് യാത്രക്കാരായ 12 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഏഴു പേര്‍ക്ക് സാരമായ പരുക്കുണ്ട്. ചൊവ്വാഴ്ച രാവിലെ 7.15 ന് കോന്നി-തണ്ണിത്തോട് റൂട്ടില്‍ കൊന്നപ്പാറ വി.എന്‍.എസ് കോളജിന് സമീപമായിരുന്നു അപകടം. തണ്ണിത്തോട്ടില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ബ്ലൂഹില്‍സ് ബസും ചിറ്റാറിലേക്ക് പോയ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെ ക്യാബിനില്‍ കുടുങ്ങിപ്പോയ മധു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നേരത്തേ സിപിഎം ചിറ്റാര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു മധു. നിലവില്‍ പാര്‍ട്ടി അംഗമാണ്. ചെറിയ കോണ്‍ട്രാക്ട് വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്തുന്നയാളാണ്. അതിനുള്ള സാധനം വാങ്ങി വരുമ്പോഴാണ്…
Read Moreകോടിയേരി ബാലകൃഷ്ണൻ സിപിഐഎം സെക്രട്ടറി പദവി ഒഴിഞ്ഞു : എം.വി.ഗോവിന്ദൻ സെക്രട്ടറിയായി
konnivartha.com : എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം.എ.ബേബി, എ.വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇ.പി.ജയരാജന്‍ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും നിലവില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമാണ് എം.വി ഗോവിന്ദന്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ സെക്രട്ടറി സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. പുതിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്‍റെ ഭാഗമായി വിശ്രമത്തില്‍ കഴിയുന്ന കോടിയേരിയെ സിപിഐഎം നേതാക്കള്‍ എകെജി ഫ്ലാറ്റില്‍ എത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബി എന്നിവരാണ് കോടിയേരിയെ സന്ദര്‍ശിക്കാനെത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ച…
Read Moreവനം വകുപ്പ് തടസം: അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേയുടെ കാത്തിരിപ്പ് നീളും
konnivartha.com : കോന്നി ∙ അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കാത്തിരിപ്പ് നീളും. പാതയുടെ 50 കിലോമീറ്ററിലധികം ദൂരം വനത്തിലൂടെ കടന്നു പോകുന്നതാണ് നിലവിലെ വെല്ലുവിളി. അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കിഫ്‌ബിയിൽ ഉൾപ്പെടുത്തി 86 കോടി രൂപ ചെലവിലാണ് അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡ് പുനർനിർമിക്കാൻ അനുമതിയായിട്ടുള്ളത്. നിലവിലുള്ള അച്ചൻകോവിൽ – കല്ലേലി – കോന്നി – തണ്ണിത്തോട് – ചിറ്റാർ പാതയാണ് പ്ലാപ്പള്ളി വരെ നീളുന്നത്. കൊല്ലം ജില്ലയിലെ അച്ചൻകോവിലും അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലൂടെയാകും റോഡ് കടന്നു പോകുക.മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ക്കാലത്ത് കേരള തമിഴ് നാട് അതിർത്ഥിയായ അച്ചൻകോവിൽ മേക്കര – പംബ്ലി ഭാഗത്ത് നിന്നും തുടങ്ങിഗവി വണ്ടി പെരിയാർ കുമളി കമ്പം, തേനി വഴി കൊടൈക്കാനാൽ പാതയായി ഇതിനെ മാറ്റാൻ…
Read Moreബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം : സിപിഐ എം
ബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. കോന്നി ബാലിക സദനത്തിലെ ദളിത് വിദ്യാർത്ഥിനി സൂര്യ (15) ദുരുഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കോന്നി ബാലികാസദനത്തിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉദയഭാനു . ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം രേഷ്മ മറിയം റോയി അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ, ജില്ലാ സെക്രട്ടറി ബി നിസ്സാം, സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് സജിത് പി ആനന്ദ്,…
Read Moreശബരിമലക്കാടുകളില്‍ താമസിക്കുന്ന ആദിവാസികളെ സി പി എം ദത്തെടുത്തു
പത്തനംതിട്ട: റാന്നി താലൂക്കിലെ ശബരിമലക്കാടുകളില്‍ താമസിക്കുന്ന മുഴുവന്‍ ആദിവാസികളേയും ജൂണ്‍ മുതല്‍ സി.പി.ഐ.എം റാന്നി താലൂക്ക് കമ്മിറ്റി ദത്തെടുകുന്നതിന് മുന്നോടിയായി ചാലക്കയം, പമ്പ വനപ്രദേശങ്ങളില്‍ താമസിക്കുന്ന വനവാസി കുടിലുകളിലെത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദത്തെടുക്കല്‍ ഉദ്ഘാടനം ചെയ്തു .ഏരിയാകമ്മിറ്റി മാര്‍ച്ചില്‍ വനവാസികളുടെ സര്‍വേ നടത്തിയിരുന്നു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ മൃഗതുല്യരായി വനത്തിനുള്ളില്‍ താമസിക്കുന്ന 224 ആദിവാസികളെയാണ് ദത്തെടുക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഇവര്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രം പോഷകാഹാരങ്ങള്‍ എന്നിവയും മാസം തോറും ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘത്തെ വനത്തിനുള്ളിലെത്തിച്ച് ചികിത്സയും നല്‍കും. രണ്ടാം ഘട്ടമായി വനവാസി കുട്ടികളുടെ പഠനം ദത്തെടുക്കും. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍പ്പെടുത്തി വീടും വസ്തുവും ഉറപ്പുവരുത്തും. രണ്ടു സെക്ടറുകളിലായി ഏരിയയിലെ 13 ലോക്കല്‍ കമ്മിറ്റികള്‍ കുടുംബങ്ങളെ ദത്തെടുക്കുന്നത്. സെക്ടര്‍ ഒന്നില്‍പ്പെടുന്ന ചാലക്കയം, പമ്പ, സന്നിധാനം, നിലയ്ക്കല്‍ വനപ്രദേശങ്ങളിലെ 25 കുടുംബങ്ങളിലെ 89 പേരെയാണ്…
Read More