സിപിഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു

  സിപിഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ സുരവരം സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു.ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2012 മുതല്‍ 2019 വരെ സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സുധാകര്‍ റെഡ്ഡി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് 2019-ല്‍ സ്ഥാനമൊഴിഞ്ഞത്.തെലങ്കാനയിലെ മഹ്ബൂബ്‌നഗര്‍ ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്. 1998, 2004 എന്നീ വര്‍ഷങ്ങളില്‍ നല്‍ദൊണ്ട മണ്ഡലത്തില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡി 2012-ല്‍ എ.ബി.ബര്‍ധന്റെ പിന്‍ഗാമിയായാണ് സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്

Read More

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയിൽ നടക്കും ( ഓഗസ്റ്റ് 14,15,16 )

  konnivartha.com: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം ഓഗസ്റ്റ് 14,15,16 തീയതികളിൽ കോന്നിയിൽ നടക്കും. 14ന് കവിയൂർ കോട്ടൂർ കുഞ്ഞു കുഞ്ഞ് സ്മൃതി മണ്ഡപത്തിൽ നിന്നും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ ശരത്ചന്ദ്രകുമാർ ജാഥാ ക്യാപ്റ്റനായി ആരംഭിക്കുന്ന പതാക ജാഥ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഏറ്റുവാങ്ങും. ആർ രവീന്ദ്രൻ സ്മൃതി മണ്ഡപത്തിൽ നിന്നും വിപിൻ എബ്രഹാം ക്യാപ്റ്റനായി ആരംഭിക്കുന്ന ദീപശിഖ ജാഥ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ ദീപശിഖ ഏറ്റുവാങ്ങും. എം സുകുമാരപിള്ള മണ്ഡപത്തിൽ നിന്നും അടൂർ സേതു ക്യാപ്റ്റനായി ആരംഭിക്കുന്ന ബാനർ ജാഥഡെപ്യൂട്ടി സ്പീക്കർ…

Read More

അനധികൃത സ്വത്തുസമ്പാദന പരാതി; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരേ പാര്‍ട്ടിതല അന്വേഷണം

  സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനെതിരേ പാര്‍ട്ടിതല അന്വേഷണം. അന്വേഷണത്തിനായി നാലംഗ കമ്മീഷനെ നിയോഗിച്ചു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനേത്തുടര്‍ന്നാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം.   പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ സിപിഐ അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയെ തുടര്‍ന്നാണ് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനെതിരേ അന്വേഷണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് നാലംഗ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിക്കാന്‍ തീരുമാനിച്ചത്.   സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ.കെ അഷറഫ്, ആര്‍. രാജേന്ദ്രന്‍, സി.കെ ശശിധരന്‍, പി. വസന്തം എന്നിവരടങ്ങുന്നതാണ് അന്വേഷണ കമ്മീഷന്‍.നേരത്തെ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു പ്രാഥമിക അന്വേഷണം നടത്തിയിരുന്നുസംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ കെ.കെ അഷറഫ് ആയിരുന്നു ഈ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയാണ്…

Read More

രണ്ടര കിലോ കഞ്ചാവുമായി കൊടുമണ്ണിലെ സിപിഐ നേതാവ് പിടിയിൽ

  konnivartha.com : രണ്ടര കിലോ കഞ്ചാവുമായി സിപിഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ജിതിൻ മോഹൻ ആണ് പിടിയിൽ. എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗം കൂടിയാണ് . ഇയാളില്‍നിന്ന് 2.250 കിലോ കഞ്ചാവും പിടിച്ചെടുത്തു.ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അടൂര്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ജിതിനും കൊടുമണ്‍ സ്വദേശിയായ അനന്തുവും വില്‍പ്പന നടത്താനുള്ള കഞ്ചാവുമായി കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയാണ് എക്‌സൈസ് സംഘം ഇവരെ തടഞ്ഞത്. എക്‌സൈസിനെ കണ്ടതോടെ അനന്തു ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കൊടുമൺ സഹകരണ ബാങ്കിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമൺ എസ്ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ചതുൾപ്പടെ ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ് പിടിയിലായ ജിതിൻ. അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ അംഗമാണ് ജിതിൻ എന്ന്…

Read More

ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് ഫോൺ അലർജി ഇല്ല : വിളിച്ചു നോക്കൂ എടുക്കും

  konnivartha.com : മണ്ണ് മാഫിയായ്ക്ക് എതിരെ പത്തനംതിട്ട ജില്ലയില്‍ കര്‍ശന നിലപാട് സ്വീകരിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് എതിരെ വികലമായ ആശയകുഴപ്പം സൃഷ്ടിച്ച് ജനങ്ങളില്‍ മന്ത്രിയോട് ഉള്ള മതിപ്പ് കുറയ്ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും നീക്കം നടക്കുന്നതായി ആരോപണം ഉയര്‍ന്നു . മന്ത്രി വീണാ ജോര്‍ജ് ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല എന്നാണ് ഭരണ കക്ഷിയിലെ സി പി ഐ ആരോപണം .അതവര്‍ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമായി ഉന്നയിച്ചു . ആരോഗ്യ വകുപ്പ് മന്ത്രിയെ വിളിച്ചാല്‍ എടുക്കുന്നില്ല എന്നത് ആരോപണം മാത്രമാണ് എന്ന് മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു . മന്ത്രിയുടെ പേര്‍സണല്‍ ഫോണ്‍ മന്ത്രിയുടെ പത്തനംതിട്ട ഓഫീസ് ആണ് കൈകാര്യം ചെയ്യുന്നത് . ഈ നമ്പറില്‍ വിളിച്ചാലും കൃത്യമായ മറുപടി ലഭികുന്നുണ്ട് . മന്ത്രിയുടെ ഔദ്യോഗിക നമ്പറിൽ വിളിച്ചാലും ഫോൺ എടുക്കില്ല…

Read More