ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായി മുന്നറിയിപ്പ്. രോഗികളുടെ എണ്ണം കൂടുന്നതിനാൽ ആശുപത്രികളിൽ ഇടമില്ലാത്ത സാഹചര്യമാണുള്ളതെന്ന് മേയർ സാദിഖ് ഖാൻ പ്രസ്താവനയിലൂടെ അറിയിച്ചു. നഗരത്തിൽ 30 പേരിൽ ഒരാൾക്ക് എന്ന നിലയിലാണ് ഇപ്പോൾ രോഗം വ്യാപിക്കുന്നത്. കൊവിഡ് ഭീഷണി നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും നിലവിൽ ഗുരുതരമായ സാഹചര്യമാണുള്ളതെന്നും മേയർ പറഞ്ഞു.
Read Moreടാഗ്: covid
സ്‌കൂളുകള്‍ക്ക് പിന്നാലെ കലാലയങ്ങളും തുറന്നു
കോന്നി വാര്‍ത്ത : സ്‌കൂളുകള്‍ക്കു പിന്നാലെ കലാലയങ്ങളും ഉണരുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം അടച്ചിട്ട ക്ലാസ്മുറികളാണ് (ജനുവരി 4) മുതല്‍ വീണ്ടും സജീവമായത്. ബിരുദ, ബിരുദാനന്തര അവസാന വര്‍ഷക്കാര്‍ക്കാണ് ക്ലാസ് ആരംഭിച്ചത്.സാമൂഹിക അകലം പാലിച്ചാണ് ഓരോ ക്ലാസുകളും ക്രമീകരിച്ചിട്ടുള്ളത്. അകലെ നിന്നുള്ളവരില്‍ എത്തിച്ചേരാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ ഓണ്‍ ലൈനായും നടത്തുകയാണ് കാതോലിക്കേറ്റ് കോളേജ്. രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ക്ലാസ്. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ താപനില പരിശോധിച്ച്, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിച്ച ശേഷമാണു ക്ലാസില്‍ പ്രവേശിപ്പിച്ചത്. സാമൂഹിക അകലം പാലിക്കാന്‍ പര്യാപ്തമായ ഹാളുകളിലാണു ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്ലാസുകള്‍ക്ക് പുറത്ത് സാനിറ്റൈസര്‍ ക്രമീകരിച്ചിരുന്നു. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇവിടെ ക്ലാസുകള്‍ ആരംഭിച്ചത്. ഇലന്തൂര്‍ ബി.എഡ് കോളേജില്‍ രാവിലെ 9:30 മുതല്‍…
Read Moreകോവിഡ് : വാക്സിൻ വിതരണത്തിനുള്ള സിറിഞ്ചുകൾ കേരളത്തിലെത്തി
ഡ്രൈ റണ്ണിന് പിന്നാലെ വാക്സിൻ വിതരണത്തിനുള്ള സിറിഞ്ചുകൾ കേരളത്തിലെത്തിച്ചു. ചെന്നൈയിലെ സർക്കാർ സ്റ്റോറിൽ നിന്ന് 14 ലക്ഷം സിറിഞ്ചുകളാണ് കേരളത്തിൽ എത്തിയത്. വാക്സിൻ എത്തുന്നതോടു കൂടി സിറിഞ്ചുകൾ ജില്ലാ കേന്ദ്രങ്ങളിൽ വിതരണം ചെയ്യും.വാക്സിൻ വിതരണത്തിനുള്ള ആദ്യ ലോഡ് സിറിഞ്ചുകൾ കേരളത്തിലെത്തി. ആദ്യഘട്ടത്തിൽ 14 ലക്ഷം സിറിഞ്ചുകളാണ് തിരുവനന്തപുരം റീജിയണൽ സ്റ്റോറിൽ എത്തിച്ചിരിക്കുന്നത്. 2 ലോറികളിലായി 334 ബോക്‌സ് സിറിഞ്ചുകളാണ് വന്നത്. ഒരു ബോക്‌സിൽ 4200 പീസ് ഡിസ്‌പോസിബിൾ സിറിഞ്ചുകളാണ് ഉള്ളത്. ജില്ലാ കേന്ദ്രങ്ങളിലെ ആവശ്യം അനുസരിച്ച് സാമഗ്രികൾ എത്തിച്ചു കൊടുക്കും. വാക്സിൻ എത്തിക്കുന്ന മുറക്ക് സൂക്ഷിക്കാനുള്ള സംവിധാനവും റീജിയണൽ സ്റ്റോറിൽ പൂർത്തിയായി.
Read Moreകോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു
കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കം കുറിച്ച് യൂറോപ്യന്‍ യൂണിയന്‍. ഫൈസര്‍-ബയോണ്‍ടെക്ക് കോവിഡ് വാക്‌സിന്‍ വിതരണത്തിന് യൂറോപ്യന്‍ യൂണിയന്‍ തുടക്കം കുറിച്ചു. 27 അംഗരാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കും. രണ്ടു ബില്യണ്‍ വാക്‌സിന്‍ ഡോസിന്റെ കരാറിലാണ് യുറോപ്യന്‍ കമ്മിഷന്‍ ഏര്‍പ്പെട്ടിരിക്കുന്നത്. യൂറോപ്പിൽ രണ്ടരക്കോടിയോളം ആൾക്കാർക്കാരാണ് കോവിഡ് ബാധിതരായത്. 1.7 കോടിയോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. Covid-19 vaccination rolls out across Europe, but anger remains over late
Read Moreകോവിഡ് 19 പ്രതിരോധം;ശബരിമലയില്‍ പരിശോധനാ ക്യാമ്പ്
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും, ഹോട്ടലുകളിലും സന്നിധാനം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സി.പി. സത്യപാലന്‍ നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ഡിസംബര്‍ എട്ടിന് നടത്തിയ നടപടികളുടെ ഭാഗമായിരുന്നു പരിശോധന. സന്നിധാനത്ത് ജോലി ചെയ്യുന്ന മുഴുവന്‍ ആളുകളും കോവിഡ് 19 ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് രണ്ട് ദിവസത്തിനകം തന്നെ ഹാജരാക്കണമെന്നുള്ള നിര്‍ദ്ദേശം അതാത് സ്ഥാപന ഉടമകള്‍ക്ക് നല്‍കിയിരുന്നു. ഇക്കാര്യം ഉറപ്പ് വരുത്തുന്നതിനായിരുന്നു വെള്ളിയാഴ്ച്ചത്തെ പരിശോധന. പരിശോധനയില്‍ ഭൂരിഭാഗം ആളുകളുടേയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരോട് സന്നിധാനം വിട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കി. സന്നിധാനത്ത് വിവിധ ജോലികള്‍ക്കും മറ്റുമായി താമസിക്കുന്നവര്‍ക്കായി ശനിയാഴ്ച്ച കോവിഡ് 19 പരിശോധന ക്യാമ്പ് നടത്തുന്നതിനും തീരുമാനിച്ചു. ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 4 വരെയാണ് സന്നിധാനത്ത് വച്ച്…
Read More