സ്‌കൂളുകള്‍ക്ക് പിന്നാലെ കലാലയങ്ങളും തുറന്നു

 

കോന്നി വാര്‍ത്ത : സ്‌കൂളുകള്‍ക്കു പിന്നാലെ കലാലയങ്ങളും ഉണരുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം അടച്ചിട്ട ക്ലാസ്മുറികളാണ് (ജനുവരി 4) മുതല്‍ വീണ്ടും സജീവമായത്. ബിരുദ, ബിരുദാനന്തര അവസാന വര്‍ഷക്കാര്‍ക്കാണ് ക്ലാസ് ആരംഭിച്ചത്.സാമൂഹിക അകലം പാലിച്ചാണ് ഓരോ ക്ലാസുകളും ക്രമീകരിച്ചിട്ടുള്ളത്.
അകലെ നിന്നുള്ളവരില്‍ എത്തിച്ചേരാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ ഓണ്‍ ലൈനായും നടത്തുകയാണ് കാതോലിക്കേറ്റ് കോളേജ്. രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ക്ലാസ്.

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ താപനില പരിശോധിച്ച്, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിച്ച ശേഷമാണു ക്ലാസില്‍ പ്രവേശിപ്പിച്ചത്. സാമൂഹിക അകലം പാലിക്കാന്‍ പര്യാപ്തമായ ഹാളുകളിലാണു ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ക്ലാസുകള്‍ക്ക് പുറത്ത് സാനിറ്റൈസര്‍ ക്രമീകരിച്ചിരുന്നു. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇവിടെ ക്ലാസുകള്‍ ആരംഭിച്ചത്. ഇലന്തൂര്‍ ബി.എഡ് കോളേജില്‍ രാവിലെ 9:30 മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെയാണ് ക്ലാസ്. ആദ്യ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ക്ലാസ് ആരംഭിച്ചത്.

ഇലന്തൂര്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെയാണ് ക്ലാസ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു ജില്ലയിലെ കോളേജുകള്‍ പ്രവര്‍ത്തിച്ചത്.

error: Content is protected !!