കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിൻ എടുത്തവർക്ക് പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്.ഭാരത്ബയോടെക്സ് പുറത്തിറക്കിയ കോവാക്സിനെടുത്ത പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. മൂന്നില്‍ ഒരാള്‍ക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത് . ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ .സ്പ്രിംഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തിയത്.ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, ചർമരോഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്.
Read Moreടാഗ്: covid
കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ:പ്രതിരോധശേഷി കൂട്ടാൻ കടൽപായൽ ഉൽപന്നം
konnivartha.com: കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുള്ളവരിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ കടൽപായലിൽ നിന്നും പ്രകൃതിദത്ത ഉൽപന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). SARS-CoV-2 ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആൻറി വൈറൽ ഗുണങ്ങളും ഈ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നത്തിനുണ്ട്. കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോ-ആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് കടൽമീൻ ഇമ്യുണോ-ആൽഗിൻ എക്‌സട്രാക്റ്റ് എന്ന് പേരുള്ള ഉൽപ്പന്നം നിർമ്മിച്ചിരിക്കുന്നത്. പൂർണമായും പ്രകൃതിദത്ത ചേരുവകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഉൽപ്പന്നത്തിന് യാതൊരു വിധ പാർശ്വഫലങ്ങളുമില്ലെന്നത് വിശദമായ പ്രി-ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്‌നോളജി ഫിഷ് ന്യൂട്രീഷൻ ആൻറ് ഹെൽത്ത് ഡിവിഷൻ മേധാവി ഡോ കാജൽ ചക്രവർത്തി പറഞ്ഞു. SARS-CoV-2 ഡെൽറ്റ വകഭേദങ്ങൾ ബാധിച്ച കോശങ്ങളിൽ വൈറസ് ബാധയുടെ വ്യാപ്തി കുറയക്കാനും അമിതമായ അളവിലുള്ള സൈറ്റോകൈൻ ഉൽപാദനം നിയന്ത്രിച്ച് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഈ ഉൽപന്നം സഹായകരമാകുന്നതായി പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം…
Read Moreകോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി: മന്ത്രി വീണാ ജോർജ്
കോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി: മന്ത്രി വീണാ ജോർജ് * കൃത്യമായി മാസ്‌ക് ധരിക്കുകയും കരുതൽ ഡോസ് എടുക്കുകയും വേണം * മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു konnivartha.com : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാ ജില്ലകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളിൽ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാൽതന്നെ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. രോഗം ബാധിച്ചവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ…
Read Moreജൂലായ് 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്‌സിന്‍ സൗജന്യം
ജൂലായ് 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് ഇത്തരമൊരു പദ്ധതിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Read Moreകേരളത്തിന്‍റെ ആരോഗ്യ വകുപ്പ് മന്ത്രിക്ക് കോവിഡ് എന്ന വാർത്ത അടിസ്ഥാനരഹിതം
konnivartha.com : കേരളത്തിന്‍റെ ആരോഗ്യ വകുപ്പ് മന്ത്രിക്ക് കോവിഡ് എന്ന വാർത്ത അടിസ്ഥാനരഹിതം.ഇന്ന് നടത്തിയ പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല . ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു എന്ന നിലയില്‍ ചില മുഖ്യധാരാ മാധ്യമങ്ങളില്‍ ആണ് വാര്‍ത്ത വന്നത് . ഞായറാഴ്ച്ച നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നും അവര്‍ വാര്‍ത്ത നല്‍കി . മുന്‍പ് നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു എന്ന നിലയില്‍ ആയിരുന്നു വാര്‍ത്ത . വ്യാജ വാര്‍ത്തകള്‍ നല്‍കിയവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു
Read Moreപൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം
കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കേന്ദ്രം konnivartha.com : പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം. ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിർദേശം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.മാസ്ക് ധരിക്കേണ്ടെന്ന് നിര്‍ദേശത്തില്‍ പറയുന്നില്ല കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിര്‍ദേശം. എന്നാൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയാൽ മാത്രമേ ഇളവ് നിലവിൽ വരൂ. ആൾക്കൂട്ടങ്ങൾ മറ്റ് കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസെടുക്കരുതെന്ന് കേന്ദ്ര നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കേന്ദ്രം അറിയിച്ചു.
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 561 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 20.09.2021 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 561 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നവരും, 559 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 9 2. പന്തളം 22 3. പത്തനംതിട്ട 16 4. തിരുവല്ല 58 5. ആനിക്കാട് 8 6. ആറന്മുള 30 7. അയിരൂര്‍ 17 8. ചെന്നീര്‍ക്കര 16 9. ചെറുകോല്‍ 3 10. ചിറ്റാര്‍ 2 11. ഏറത്ത് 8 12. ഇലന്തൂര്‍ 5 13. ഏനാദിമംഗലം 2 14. ഇരവിപേരൂര്‍ 7…
Read Moreതണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് കണ്ടെയ്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് കണ്ടെയ്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (പാലിശ്ശേരി കോളനി ഭാഗം), പത്തനംതിട്ട നഗരസഭ വാര്‍ഡ് 21, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒൻപത് (പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് ഒഴികെ), തിരുവല്ല നഗരസഭ വാര്‍ഡ് നാല് (വാരിക്കാട് സി.എസ്.ഐ ചര്‍ച്ച് മുതല്‍ ചുമത്ര ക്ഷേത്രം വരെയും, ചുമത്ര ഷാപ്പുപടി മുതല്‍ ചുമത്ര ക്ഷേത്രം വരെയും), വാര്‍ഡ് മൂന്ന് (എസ്.എന്‍.ഡി.പി മുതല്‍ തോപ്പില്‍മല ഭാഗം വരെ), വാര്‍ഡ് രണ്ട് (ചുമത്ര മുസ്ലീം പള്ളി മുതല്‍ റെയില്‍വേ റോഡ് വരെ), വാര്‍ഡ് 19 (തിരുമൂലപുരം ബോധനയുടെ കിഴക്കുവശംപാറയില്‍ ഭാഗം), വാര്‍ഡ് 15 (തൈമല ഇവാഞ്ചലിക്കല്‍ പള്ളി മുതല്‍ റെയില്‍വേ റോഡ് വരെ),…
Read Moreകേരളത്തിലെ ആദ്യ വനവാസി പഞ്ചായത്തായ ഇടമലക്കുടി ലോക ശ്രദ്ധയിലേക്ക്
കേരളത്തിലെ ആദ്യ വനവാസി പഞ്ചായത്തായ ഇടമലക്കുടി ലോക ശ്രദ്ധയിലേക്ക് രാംദാസ് ആര്‍ നായര്‍ @തിരുവനന്തപുരം കോന്നി വാര്‍ത്ത ഡോട്ട് കോം : കൊറോണയെ പ്രതിരോധിക്കാന്‍ സ്വയം ക്വാറന്റൈനുമായി ഗോത്ര വര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടി. 2020 ജൂലൈ മുതല്‍ പുറത്ത് നിന്നുള്ളവരെ ഇടമലക്കുടിയിലേക്ക് പ്രവേശിപ്പിക്കരുത് എന്ന് ഊരുകൂട്ടം തീരുമാനിച്ചതോടെ കോവിഡ് എന്ന മഹാമാരിയേയും ഇവര്‍ അകറ്റി നിര്‍ത്തി . സാധനങ്ങള്‍ വാങ്ങാന്‍ കുടി വിട്ട് പുറത്ത് പോകുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഊരില്‍ കയറാവൂ . മൂന്നാറില്‍ എത്തി വേണം സാധനങ്ങള്‍ വാങ്ങുവാന്‍ . ഇപ്പോള്‍ ഏറ്റവും അടുത്തുള്ള പെട്ടി മുടിയില്‍ പോയി ഒരാള്‍ സാധനങ്ങള്‍ എല്ലാം വാങ്ങും . എണ്ണൂറോളം കുടുംബം കൃത്യമായ സാമൂഹിക അകലം പാലിച്ചതോടെ കൊറോണ എന്ന മഹാമാരി ഈ ഊരില്‍ ഇല്ലെന്നു ഉള്ള വാര്‍ത്ത ഇപ്പോള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചു .…
Read Moreമറ്റൊരു കോവിഡ് വകഭേദംകൂടി: അമേരിക്കയില്‍ മുന്നറിയിപ്പ്
White House task force warns of new ‘USA variant’ of Covid-19 കോവിഡ് വൈറസിന്റെ പുതിയൊരു വകഭേദം അമേരിക്കയിൽ പടരാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്റെ മുന്നറിയിപ്പ്. അതിതീവ്ര കോവിഡ് വകഭേദത്തെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ള പുതിയ വകഭേദം അമേരിക്കയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്.മുഖാവരണവും സാമൂഹിക അകലവും കൃത്യമായി പാലിച്ചില്ലെങ്കിൽ മഹാമാരി വളരെ വേഗത്തിൽ വ്യാപിക്കുമെന്നും സാഹചര്യം കൂടുതൽ വഷളാകുമെന്നും ടാസ്ക് ഫോഴ്സ് മുന്നറിയിപ്പില്‍ പറയുന്നു .
Read More