കോന്നി മെഡിക്കല്‍ കോളേജ് (രണ്ടാംഘട്ടം)പ്രവര്‍ത്തികളുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു

  കിഫ്ബി ധനസഹായത്തോടെ ആശുപത്രികളില്‍ 2200 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമായി പദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കിഫ്ബി ധനസഹായത്തോടുകൂടി നടപ്പിലാക്കുന്ന 2200 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന മാസ്റ്റര്‍ പ്ലാനിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഈ കാലയളവില്‍ സൃഷ്ടിക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഫലമായാണ് കേരളത്തിന്റെ ആരോഗ്യമേഖലയെ രാജ്യമാകെ അംഗീകരിക്കുന്ന അവസ്ഥ സംജാതമായത്. ആരോഗ്യമേഖലയുടെ കാലാനുസൃതമായ മുന്നേറ്റത്തിനായാണ് ആര്‍ദ്രം മിഷന് രൂപം കൊടുത്തത്. ഇതിലൂടെ ഒരു ഭാഗത്ത് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായപ്പോള്‍ മറുഭാഗത്ത് താലൂക്കാശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരാനായി. 44 ഡയാലിസിസ് സെന്ററുകള്‍, പത്ത് കാത്ത്‌ലാബുകള്‍ എന്നിവ സ്ഥാപിക്കാനായി. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് ഏറെ ഉപകാര പ്രദമായതായും…

Read More