സഹകരണ സംഘം ജീവനക്കാരുടെ വെൽഫെയർ ബോർഡ്: വിദ്യാഭ്യാസ ക്യാഷ് അവാർഡുകൾക്ക് അപേക്ഷിക്കാം

കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ 2019-20 അദ്ധ്യയന വർഷത്തിൽ മികച്ച വിജയം നേടിയവർക്ക് വിദ്യാഭ്യാസ ക്യാഷ് അവാർഡിന് അപേക്ഷിക്കാം. എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ, എച്ച്ഡിസി ആന്റ് ബിഎം, ജെഡിസി പരീക്ഷകളിൽ സംസ്ഥാനതലത്തിൽ ഉയർന്ന മാർക്ക്/ഗ്രേഡ് നേടിയവർക്കും, ബിടെക്, എംടെക്, ബി.എസ്‌സി നഴ്‌സിംഗ്, ബിഡിഎസ്, എംബിബിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, എംഎസ്, എംഡി, എംഡിഎസ് എന്നീ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് ജില്ലാതലത്തിൽ ഉയർന്ന മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സെക്കന്ററി/ഹയർ സെക്കന്ററി തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയവർക്കും സ്‌പോർട്‌സ്/ഗെയിംസ് മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടുകയോ, ദേശീയതല മത്സരത്തിൽ പങ്കെടുക്കുകയോ ചെയ്ത സ്‌കൂൾ വിദ്യാർത്ഥികൾക്കും, അന്തർ സർവകലാശാല തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കോളേജ് വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തിയിട്ടുള്ള ക്യാഷ് അവാർഡുകൾക്കും അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിക്ക് (സ്റ്റേറ്റ്…

Read More