അഷ്ടമുടി കായലിലെ പൂവൻ കക്ക ഉൽപാദനത്തിൽ വർധനവ്

  konnivartha.com; അഷ്ടമുടി കായലിലെ പൂവൻ കക്ക സമ്പത്ത് വർധിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ശ്രമങ്ങൾ ഫലം കാണുന്നു. സിഎംഎഫ്ആർഐ നടത്തിയ ഫീൽഡ് സർവേ പ്രകാരം കക്കയിനത്തിന്റെ ഉൽപാദനത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും വിത്തുകക്കകൾ കായലിൽ വ്യാപകമായതായും കണ്ടെത്തി. സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം റീജണൽ സെന്ററിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം 30 ലക്ഷം കക്കവിത്തുകൾ കായലിൽ നിക്ഷേപിച്ചിരുന്നു. 2018ലെ പ്രളയാനന്തരം അഷ്ടമുടിയിൽ കക്കവിത്തുൽപാദനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് പുനരജ്ജീവന ശ്രമങ്ങൾക്ക് കഴിഞ്ഞ വർഷം തുടക്കമിട്ടത്. കായലിലെ കക്ക സമ്പത്ത് പൂർവസ്ഥിതിയിലാക്കുന്നതിനും ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനുമായണ് പുനരുജ്ജീവന പദ്ധതി. ഷെൽഫിഷ് ഫിഷറീസ് വിഭാഗം നടത്തിയ സർവേയിൽ കക്ക വിത്തുൽപാദനത്തിൽ പുരോഗതി കൈവരിച്ചതായി കണ്ടെത്തി. ഉയർന്ന തോതിൽ ഉപ്പുരസമുള്ള ഭാഗങ്ങളിലാണ് കൂടുതലായും കക്ക കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇവയുടെ വളർച്ച സുഗമമാക്കുന്നതിനും കായലിൽ കക്ക സമ്പത്ത് പൂർവസ്ഥിതിയിലാക്കുന്നതിനുമായി ഡിസംബർ ഒന്ന് മുതൽ മൂന്ന്…

Read More

ഇന്ന് ലോക സ്രാവ് ബോധവൽകരണ ദിനം:ശിൽപശാലയും പാനൽ ചർച്ചയും (ജൂലൈ 14)

  konnivartha.com: ലോക സ്രാവ് ബോധവൽകരണ ദിനത്തിൽ അവയുടെ സംരക്ഷണം ഊർജിതമാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ദേശീയ തലത്തിൽ നയരൂപീകരണം, ശാസ്ത്രം, നിയമപാലനം എന്നിവയിൽ സഹകരണം ലക്ഷ്യമിട്ട് വിവിധ ഏജൻസികളുടെ പങ്കാളിത്തത്തിൽ ശിൽപശാലയും പാനൽ ചർച്ചയും ഇന്ന് (ജൂലൈ 14-തിങ്കൾ) സിഎംഎഫ്ആർഐയിൽ നടക്കും. ഫിഷറീസ് മാനേജ്മെന്റ്, വ്യാപാര നിയന്ത്രണം, ജൈവവൈവിധ്യ സംരക്ഷണം, തീരനിയമപാലനം എന്നീ മേഖലയിലെ വിദഗ്ധർ ചർച്ചകൾ നയിക്കും. സിജിഎസ്ടി ആന്റ് കസ്റ്റംസ് ചീഫ് കമ്മീഷണർ ഷെയ്ക്ക് ഖാദർ റഹ്മാൻ രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യും. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ്, ഫോറസ്റ്റ്, സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ഇന്ദു വിജയൻ എൻ തുടങ്ങിയവർ സംബന്ധിക്കും. സംസ്ഥാന ഫിഷറീസ്-വന്യജീവി വകുപ്പുകൾ, കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, നാവികസേന, വൈൽഡ്…

Read More

സിഎംഎഫ്ആർഐ ഗവേഷണ പ്രൊജക്ടിൽ 15 ഒഴിവുകൾ

  konnivartha.com: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മറൈൻ ഫിഷറീസ് സെൻസസുമായി ബന്ധപ്പെട്ട പ്രൊജക്ടിൽ ഡാറ്റ സയന്റിസ്റ്റ്, പ്രൊജക്ട് അസോസിയേറ്റ്, പ്രൊജക്ട്് അസിസറ്റന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നിവരുടെ 15 താൽകാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് അസോസിയേറ്റ്- പ്രൊജക്ട് അസിസ്റ്റന്റ് അഞ്ച് ഒഴിവ് വീതം, ഓഫീസ് അസിസ്റ്റന്റ് നാല് ഒഴിവ്, ഡാറ്റ സയന്റിസറ്റ് ഒരു ഒഴിവ്. ഗൂഗിൾ ഫോം വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഏപ്രിൽ 20. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക- www.cmfri.org.in Applications invited for 15 vacancies in CMFRI’s Marine Census project konnivartha.com: The ICAR-Central Marine Fisheries Research Institute (CMFRI) has invited applications for 15 temporary vacancies of Data Scientist, Project Associates, Project Assistants…

Read More

കൗതുകമായി ഭീമൻ തിമിംഗലത്തിന്‍റെ അസ്ഥികൂടം

  കടലാഴങ്ങളിലെ വിസ്മയ കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപ്പൺ ഹൗസ് പ്രദർശനം. 78ാമത് സ്ഥാപകദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം കാണാ‍ൻ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് തീരക്കടലിൽ ചത്ത് കരക്കടിഞ്ഞ ഒരു ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം പ്രദർശനത്തിൽ പ്രത്യേക ശ്രദ്ധനേടി. തിമിംഗലങ്ങൾ കരക്കടിയുന്നത് കൂടിവരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽകരിക്കുന്നതിനുള്ള വേദിയായി പ്രദർശനം മാറി. സമുദ്ര സസ്തനികളുടെയും വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം ഗവേഷകർ വിശദീകരിച്ചു. മുവായിരത്തോളം കടൽജീവജാലങ്ങളുടെ മാതൃകകളുടെ ശേഖരമായ സിഎംഎഫ്ആർഐയിലെ മ്യൂസിയം, വിവിധ പരീക്ഷണശാലകൾ, മറൈൻ അക്വേറിയം, ലൈബ്രറി, ഹാച്ചറികൾ, പട്ടാളപുഴു ഉപയോഗിച്ചുള്ള മാലിന്യ സംസ്കരണ യൂണിറ്റ്, കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം എന്നിവ കാണാനെത്തിയവരിൽ ഭൂരിപക്ഷവും വിദ്യാർത്ഥികളായിരുന്നു. കടലിനടിയിലെ ഭാഗങ്ങൾ ഒരു കലാസൃഷ്ടിയിലൂടെ ചിത്രീകരിക്കുന്ന ഇൻസ്റ്റലേഷൻ സമുദ്രമാലിന്യത്തിന്റെ ഭീകരത തുറന്നുകാട്ടി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ…

Read More

സിഎംഎഫ്ആർഐ മേള:ആഴക്കടൽ മത്സ്യബന്ധന ഗവേഷണ പദ്ധതി

konnivartha.com: സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന ത്രിദിന മത്സ്യമേളയിൽ പൊതുജന ശ്രദ്ധ നേടി ഇന്ത്യയുടെ ആഴക്കടൽ മത്സ്യബന്ധന ഗവേഷണ പദ്ധതി. ഏറെ സാധ്യതകളുള്ള ആഴക്കടലിലെ മത്സ്യവൈവിധ്യങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതാണ് സംയുക്ത ഗവേഷണ പദ്ധതി. ഇന്ത്യൻ സമുദ്രാതിർത്തിയിലെ ആഴക്കടലിൽ ഗണ്യമായ മത്സ്യസമ്പത്തുണ്ട്. എന്നാൽ, ഇവ പിടിക്കപ്പെടാതെ കിടക്കുകയാണ്. ഇരുന്നൂറ് മീറ്റർ മുതൽ ആയിരം മീറ്റർ വരെ ആഴമുള്ള ഭാഗങ്ങളിൽ കാണപ്പെടുന്ന മിസോപെലാജിക് മത്സ്യങ്ങളെ മത്സ്യത്തീറ്റ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനുള്ള ഗവേഷണ-വികസന ശ്രമങ്ങളാണ് സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. മെഴുക് ധാരാളമടങ്ങിയിരിക്കുന്നതിനാൽ ഇവ മനുഷ്യർക്ക് ഭക്ഷ്യയോഗ്യമല്ല. എന്നാൽ, മത്സത്തീറ്റക്ക് ഇവയെ ഉപയോഗിക്കുന്നതിലൂടെ ഈ ആവശ്യങ്ങൾക്ക് തീരക്കടലുകളിലെ മത്തി പോലുള്ള വാണിജ്യമത്സ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് തടയാനാകും. തീരക്കടലുകളിലെ മീനുകളിന്മേലുള്ള അമിത സമ്മർദം ഒഴിവാക്കി സുസ്ഥിരത മെച്ചപ്പെടുത്തുകയാണ് ഈ സംയുക്ത പദ്ധതിയുടെ ലക്ഷ്യം. ഫാറ്റി ആസിഡുകളും കൊഴുപ്പുകളും കൊണ്ട് സമ്പന്നമാണ്…

Read More

പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം

  konnivartha.com: പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ സാങ്കേതികവിദ്യ പരിചയപ്പെടുത്തി സിഎംഎഫ്ആർഐക്ക് കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). പൈനാപ്പിൾ ഇലകളിൽ ഡ്രോ‍ൺ ഉപയോഗിച്ചുള്ള വളപ്രയോഗ പ്രദർശനം കർഷകർക്ക് നവ്യാനുഭവമായി. ‍ഡ്രോൺ ഉപയോഗത്തിലൂടെ കൃഷിയിൽ വെള്ളം, അധ്വാനം, സമയം എന്നിവ ഗണ്യമായി കുറക്കാനാകുമെന്ന് തെളിയിക്കുന്നതായിരുന്നു കോതമംഗലത്തിനടുത്ത് കീരംപാറയിൽ കെവികെ നടത്തിയ പ്രദർശനം. മുള്ളുകളുള്ള ഇലകളോടുകൂടി ഇടതൂർന്ന് തിങ്ങി വളരുന്ന പൈനാപ്പിളിൽ പരമ്പരാഗത രീതിയിലുള്ള വളപ്രയോഗം വെല്ലുവിളി നിറഞ്ഞതും സമയമെടുക്കുന്നതുമാണ്. എന്നാൽ, അധ്വാനവും സമയവും കുറച്ച്, ഇലകളിൽ തളിക്കുന്ന തരത്തിലുള്ള വളങ്ങളുടെ ഡ്രോൺ ഉപയോഗിച്ചുള്ള പ്രയോഗം എളുപ്പവും കൂടുതൽ കാര്യക്ഷമവുമാണെന്ന് കെവികെയുടെ പ്രദർശനം തെളിയിച്ചു. 120 ദിവസം പ്രായമായ പൈനാപ്പിളുകളിലാണ് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്. ഒരു ഹെക്ടർ കൃഷിയിടത്തിൽ 34 ലിറ്റർ ജലം മാത്രമുപയോഗിച്ച് 1.7 കി.ഗ്രാം എൻ.പി.കെ മിശ്രിതം പ്രയോഗിക്കുവാൻ ഡോണിനു കഴിഞ്ഞു. പരമ്പരാഗതരീതിയെ അപേക്ഷിച്ച്…

Read More

ജല-മണ്ണ് ഗുണനിലവാര പരിശോധനയിൽ ഹ്രസ്വ കാല കോഴ്സ്

  konnivartha.com: കടൽജൈവവൈവിധ്യത്തിന്റെ ഭാഗമായ ജല-മണ്ണ് ഗുണനിലവാര പരിശോധനരീതികൾ പരിശീലിപ്പിക്കുന്നതിന് ഹ്രസ്വ കാല കോഴ്സുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). പരിശീലന പരിപാടി നവംബർ 25 മുതൽ 29 വരെ സിഎംഎഫ്ആർഐയിൽ നടക്കും. കോഴ്സിൽ ജലഗുണനിലവാര പരിശോധന, മണ്ണിനങ്ങളുടെ സ്വഭാവനിർണയം, സമുദ്രമലിനീകരണം തിരിച്ചറിയൽ, പരിശോധനകൾക്ക് ആവശ്യമായ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവ പരിചയപ്പെടുത്തും. സാമ്പിളുകൾ ശേഖരിക്കുന്നതിന് ഫീൽഡ് ട്രിപ്പുമുണ്ടാകും. വെള്ളത്തിൽ അലിഞ്ഞുചേരുന്ന ഓക്സിജന്റെ അളവ്, പോഷകങ്ങളുടെ സാന്ദ്രത, ജലത്തിലെ മലിനീകരണത്തിന്റെ സാന്നിധ്യം, മൺതരികളുടെ സ്വഭാവം, മണ്ണിലടങ്ങിയിരിക്കുന്ന ജൈവപദാർത്ഥങ്ങളുടെ തോത് തുടങ്ങിയുള്ള സുപ്രധാന പരിശോധനരീതികൾ പരിശീലിപ്പിക്കും. സിഎംഎഫ്ആർഐ നടത്തി വരുന്ന ‘നോ യുവർ മറൈൻ ബയോഡൈവേഴ്സിറ്റി’ പരിശീലന പരമ്പരയുടെ ഭാഗമായാണിത്. സമുദ്രജൈവവൈവിധ്യ പരിസ്ഥിതി പഠനവുമായ ബന്ധപ്പെട്ട് മണ്ണ്-ജലഗുണനിലവാര പരിശോധനരീതികളിൽ പ്രായോഗിക പരിശീലനം ആഗ്രഹിക്കുന്നവർക്ക് കോഴ്സിൽ പങ്കെടുക്കാം. മുന്കൂട്ടി രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്.…

Read More

അറക്കവാൾ സ്രാവിനെ അറിയാം :സിഎംഎഫ്ആർഐയില്‍ സംഗമം നടത്തുന്നു

  konnivartha.com: അതിതീവ്ര വംശനാശഭീഷണി നേരിടുന്ന അറക്കവാൾ സ്രാവിനങ്ങളെ (സോഫിഷ്) കുറിച്ചുള്ള ബോധവൽകരണം ലക്ഷ്യമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർത്ഥികളെുടെയും ശാസ്ത്രജ്ഞരുടെയും സംഗമം നടത്തുന്നു. അന്താരാഷ്ട്ര അറക്കവാൾ സ്രാവ് ദിനമായ ഒക്ടൊബർ 17നാണ് പരിപാടി. വലിയ സ്രാവുകളുടെ ഗണത്തിൽപെടുന്ന ഇവയെ അടുത്തറിയാനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും. ഇവയുടെ പ്രത്യേകതകളും സമുദ്രത്തിൽ ഇവ നേരിടുന്ന വെല്ലുവിളികളും സംരക്ഷണരീതികളും വിശദീകരിക്കും. ഹൈസ്‌കൂൾതലം മുതൽ ഉയർന്ന ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വംശനാശ ഭീഷണി മത്സ്യങ്ങളുടെ സംരക്ഷണ ബോധവൽകരണ ശ്രമങ്ങൾക്ക് വിദ്യാർത്ഥികളിലൂടെ കൂടുതൽ പ്രചാരമുണ്ടാക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൺസൺ ജോർജ് പറഞ്ഞു. അറക്കവാൾ പോലെ നീണ്ട തലഭാഗം ഉള്ള ഇവക്ക് അറക്കവാൾ തലയൻ സ്രാവ്, വാളുവൻ സ്രാവ് എന്നിങ്ങനെയും വിളിപ്പേരുണ്ട്. അതിതീവ്ര വംശനാശഭീഷണി നേരിടുന്നതിനാൽ ഇവയെ ഇന്ത്യയിൽ സംരക്ഷിത വന്യജീവികളായി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് അറക്കവാൾ…

Read More

കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി:കാൻസർ ഗവേഷണങ്ങൾക്ക് സഹായകരമാകും

  കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ക്രോമസോം തലത്തിൽ കല്ലുമ്മക്കായയുടെ ജനിതക ശ്രേണീകരണം സിഎംഎഫ്ആർഐ വിജയകരമായി പൂർത്തിയാക്കി. കല്ലുമ്മക്കായയുടെ കൃഷിയിൽ വൻമുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് കണ്ടെത്തൽ. മാത്രമല്ല, ജലാശയ മലിനീകരണം എളുപ്പത്തിൽ മനസ്സിലാക്കാനും ഭാവിയിൽ കാൻസർ ഗവേഷണങ്ങളെ സഹായിക്കാനും നേട്ടം ഉപകരിക്കും. നേരത്തെ, മത്തിയുടെ ജനിതകഘടനയും സിഎംഎഫ്ആർഐ കണ്ടെത്തിയിരുന്നു. സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ജനിതക ശ്രേണീകരണം നടത്തിയത്. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ (ഡിബിടി) സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം. ജലകൃഷി രംഗത്ത് കേരളത്തിലടക്കം ഏറെ വാണിജ്യ-പ്രാധാന്യമുള്ളതാണ് കല്ലുമ്മക്കായ കൃഷി. അവയുടെ വളർച്ച, പ്രത്യുൽപാദനം, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ജനിതകവിവരങ്ങളാണ് പഠനത്തിലൂടെ കണ്ടെത്തിയത്. രോഗപ്രതിരോധ ശേഷിയുള്ളതും ഉൽപാദനക്ഷമത കൂടിയതുമായ ജീനോമുള്ള കല്ലുമ്മക്കായകളെ കണ്ടെത്തി പ്രജനനം നടത്താൻ ഇത് സഹായിക്കും. കൃഷിയിലൂടെ കല്ലുമ്മക്കായയുടെ ഉൽപാദനം ഗണ്യമായി…

Read More

മൺസൂൺകാല ട്രോളിംഗ് നിരോധനം കരിക്കാടി ചെമ്മീൻ സമ്പത്തിന് ഗുണകരം- പഠനം

  konnivartha.com: മൺസൂൺ കാലത്തെ ട്രോളിംഗ് നിരോധനം കൊണ്ട് പൊതുവെ കരുതിയിരുന്നത് പോലെ കരിക്കാടി ചെമ്മീൻ സമ്പത്തിന് നഷ്ടമൊന്നും സംഭവിക്കുന്നില്ലെന്ന് പഠനം. മറിച്ച്, കടലിൽ കരിക്കാടി ചെമ്മീൻ സമ്പത്തിന്റെ സുസ്ഥിരവളർച്ചയക്ക് നിരോധനം ഗുണകരമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം വെളിപ്പെടുത്തുന്നു. ട്രോളിംഗ് നിരോധനം കാരണം പിടിച്ചെടുക്കാൻ കഴിയാതെ പോകുന്ന കരിക്കാടി ചെമ്മീൻ സമ്പത്ത്, തീരക്കടലുകളിൽ നിന്ന് ഇവ പിന്നീട് ആഴക്കടലുകളിലേക്ക് നീങ്ങുന്നതിനാൽ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് മത്സ്യത്തൊഴിലാളികൾ ഭയന്നിരുന്നു. നിരോധനം നടപ്പിലാക്കിയതിനെ തുടർന്നുണ്ടായ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകളാണ് ഈ ധാരണക്ക് വഴിയൊരുക്കിയത്. എന്നാൽ, ഉപ്പിന്റെ അളവ് കൂടുതലുള്ള ആഴക്കടലുകളിലേക്ക് ഇവ നീങ്ങുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും ട്രോളിംഗ് നിരോധനം കഴിഞ്ഞയുടൻ 50 മുതൽ 100 മീറ്റർ വരെ ആഴങ്ങളിൽ നിന്ന് ഈ ചെമ്മീൻ പിടിക്കാൻ സാധിക്കുമെന്ന് സിഎംഎഫ്ആര്‌ഐ പഠനം പറയുന്നു. മാത്രമല്ല, മൺസൂൺകാലങ്ങളിൽ തീരക്കടലുകളിൽ വളരെ ചെറിയ ഇനം ചെമ്മീനുകളാണ്…

Read More