konnivartha.com/റാന്നി: സ്റ്റാർ ഒന്നിന് 2000 രൂപ.റാന്നി ബിആർസിയിൽ ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും നിർമ്മിച്ച നക്ഷത്രങ്ങൾക്കാണ് സ്റ്റാർ വില. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി സമഗ്ര ശിക്ഷ കേരള റാന്നി ബി ആർ സി യുടെ സ്പെഷ്യൽ കെയർ സെന്ററുകളിൽ പരിഹാരബോധന ക്ലാസുകൾക്ക് വരുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആണ് നക്ഷത്രവിളക്ക് നിർമ്മാണ പരിശീലനം നൽകിയത്. നക്ഷത്രങ്ങളുടെ വിപണനോദ്ഘാടനം റാന്നി പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സച്ചിൻ വയലാനിർവഹിച്ചു. പഴവങ്ങാടി പഞ്ചായത്ത് വാർഡ് മെമ്പർ ബിനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. ബിപിസി ഷാജി എ. സലാം,സി ആർ സി കോ-ഓർഡിനേറ്റർ ബീനാമ്മ കോശി എന്നിവർ സംസാരിച്ചു.ബാബു പി ജോയ് 2000 രൂപ നൽകി ആദ്യ നക്ഷത്രം സ്വന്തമാക്കി. മിനിമോൾ കെ. മാത്യു, ഷിനി കെ.പി, വിഞ്ചു വി ആർ, നിമിഷ അലക്സ്, സീമ എസ്. പിള്ള,രാജ്യശ്രീ ആർ,…
Read More