konnivartha.com: ശക്തമായ ഇടിമിന്നലില് കോന്നിയില് ഒരു മരണം.കോന്നി ചെങ്ങറ സമര ഭൂമിയിലെ നാല്പതാം നമ്പര് ശാഖയിലെ നീലകണ്ഠന് ( 70 ) ആണ് മരണപ്പെട്ടത് . ഇന്ന് വൈകിട്ട് ഉണ്ടായ ഇടിമിന്നലില് ആണ് മരണം സംഭവിച്ചത് . കോന്നി താലൂക്ക് ആശുപത്രിയില് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
Read Moreടാഗ്: chengara
ചെങ്ങറ സർവീസ് സഹകരണ സൊസൈറ്റി:എൽഡിഎഫ് പാനല് വിജയിച്ചു
konnivartha.com/ കോന്നി: ചെങ്ങറ സർവീസ് സഹകരണ സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റിലും വിജയിച്ചു. അനിൽ പി ആർ, തമിഴ് രാജ്, ബെന്നി ടി വി, വിൽസൺ പി ജോർജ്, സുഭാഷ് ചന്ദ്രൻ, അമ്പിളി കെ കെ, പ്രസന്നകുമാരി, അഖിൽ ദിവാകർ,ബിജുമോൻ കെ ജെ, ശ്യാംകുമാർ പി എസ്, സ്നേഹ റെയ്ച്ചൽ ഡേവിഡ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Read Moreകോന്നി പഞ്ചായത്തിലെ പൊതു ശ്മശാനം :ചെങ്ങറയില് വന്നാല് എന്താ കുഴപ്പം
konnivartha.com: കോന്നി പഞ്ചായത്ത് നേതൃത്വത്തില് എടുത്ത നല്ല തീരുമാനം .കോന്നിയില് പൊതു ശ്മശാനം വേണം എന്നത് .അതിനായി ചെങ്ങറയില് സ്ഥലം കണ്ടെത്തി . നടപടികളുമായി മുന്നോട്ടു പോകുമ്പോള് ശ്മശാനം എന്ന പൊതു ജന കാര്യത്തില് ഇടം കോല് ഇടാന് വിരലില് എണ്ണാവുന്ന കുറച്ചു പേര് മുന്നോട്ടു വരുന്നു . അവരുടെ ഉദേശം പൊതുജനം മനസ്സിലാക്കുക . ചെങ്ങറയിലെ സ്ഥലം കോന്നി പഞ്ചായത്ത് കണ്ടെത്തി .അവിടെ പൊതുശ്മശാനം സ്ഥാപിക്കാന് എല്ലാ നടപടികളും ഉണ്ട് . അതിനു ഇടംകോല് ഇടുന്നവര് ആക്ഷന് കമ്മറ്റി എന്നൊരു തട്ടിക്കൂട്ട് സമിതി രൂപീകരിച്ചു . അതിനു ജനകീയ പിന്തുണ ഇല്ല . കോന്നിയിലെ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്ന കാര്യം ആണ് പൊതു ശ്മശാനം എന്നത് . അതിനു തടയിടുന്ന ആളുകള് സ്വന്തം സ്ഥലത്ത് മരണപ്പെട്ട ഒരാളെ പോലും അടക്കാന് സ്ഥലം നല്കില്ല .ഏക്കര് കണക്കിന്…
Read Moreഐ ലൗവ് ചെങ്ങറ എന്ന ബോർഡും ശിൽപ്പവും നശിപ്പിച്ച നിലയിൽ
konnivartha.com/ കോന്നി അട്ടച്ചാക്കൽ – കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറവ്യൂ പോയിന്റിൽ ചങ്ക് ബ്രദേഴ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് സ്ഥാപിച്ച ഐ ലൗവ് ചെങ്ങറ എന്ന ബോർഡും അരയന്നത്തിന്റെ ശിൽപ്പവും നശിപ്പിച്ച നിലയിൽ. ചെമ്മാനി എസ്റ്റേറ്റിലെ കൈതകൃഷി ചെയ്യുന്ന സ്ഥലങ്ങളുടെയും മലനിരകളുടെയും വനമേഖലകയുടെയും ഭംഗി ആസ്വദിക്കത്തക്കനിലയിലാണ് യുവാക്കൾ ഇവിടെ വിശ്രമകേന്ദ്രം ഒരുക്കിയത്. യൂറ്റുബ് വീഡിയോകളും വിവാഹ ആൽബങ്ങളും ചിത്രീകരിക്കുന്നവരുടെയും സഞ്ചാരികളുടെയും ഇഷ്ട്ടലൊക്കേഷനായി മാറുകയായിരുന്നു പ്രദേശം. ‘ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നും സഞ്ചാരികൾ എത്തുന്ന സ്ഥലമാണിത്. ഫോട്ടോ ഷൂട്ടിനായി നിരവധി ആളുകളാണ് എത്തുന്നത് . അടുത്ത സമയത്ത് മലയാള സിനിമയുടെ ചിത്രികരണവും ഇവിടെ നടന്നു. ചുണ്ടൻ വള്ളത്തിന്റെയും മുളംകുടിലുകളുടെയും, കാളവണ്ടിയുടെയും മാതൃകകളും ഇവിടെ ഒരുക്കിയിരുന്നു. ക്രിസ്തുമസ് ന്യൂ ഇയർ സമയങ്ങളിൽ വൈദ്യുത ദീപഅലങ്കാരങ്ങളും വലിയനക്ഷത്രവും ഇവിടെ ഒരുക്കുന്ന പതിവുമുണ്ടായിരുന്നു. പതിവായി…
Read Moreചെങ്ങറ വ്യൂ പോയിന്റ് : അരയന്നത്തിന്റെ ശിൽപ്പം കാണികളെ ആകർഷിക്കുന്നു
konnivartha.com : കോന്നി അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡരികിലെ ചെങ്ങറ വ്യൂ പോയിന്റിലെ അരയന്നത്തിന്റെ വലിയ ശില്പ്പം കാണികളെ ആകർഷിക്കുന്നു. ചെങ്ങറ ചങ്ക് ബ്രെതെഴ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ യുവാക്കളുടെ നേതൃത്വത്തിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയയത്. ഗ്രൂപ്പിലെ ചെങ്ങറ പാറയ്ക്കൽ മധുവാണ് ശിൽപ്പ നിർമാണത്തിന് നേതൃത്വം നൽകിയത്. സിമിന്റും, മുളയും, ചാക്കും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.ചെമ്മാനി എസ്റ്റേറ്റിലെ മലനിരകളുടെയും കൈതചക്കത്തോട്ടത്തിന്റെയും കാഴ്ചകൾക്കൊപ്പം പുതിയ ശിൽപ്പവും സഞ്ചാരികളെ ആകർഷിക്കുകയാണ്. രാവിലെ മഞ്ഞിന്റെ വലിയ സാന്നിധ്യമുള്ള പ്രദേശമാണിത്. റോഡരികിലെ വ്യൂ പോയിന്റിൽ ഇവർ കുടിലുകളും, ഐ ലൗവ് ചെങ്ങറ എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ക്രിസ്തുമസ് ന്യൂ ഇയർ സമയത്ത് കാളവണ്ടിയുടെയും ചുണ്ടൻ വള്ളത്തിന്റെയും മോഡലുകളെയും ഇവിടെ നിർമിച്ചിരുന്നു. ഊട്ടിയെയും മൂന്നാറിനേയും അനുസ്മരിപ്പിക്കുന്നതാണിവിടുത്തെ മലനിരകളുടെ കാഴ്ച്ചകൾ. കുടിലുകൾക്കുള്ളിൽ റാന്തൽ വിളക്കുകളുമുണ്ട്. കാടുപിടിച്ചും മാലിന്യങ്ങൾ നിറഞ്ഞും കിടന്ന പ്രദേശമാണ് ഇത്തരത്തിൽ യുവാക്കൾ മാറ്റിയെടുത്തത്.…
Read Moreചെങ്ങറ സമരഭൂമിയിൽ അക്രമങ്ങൾ വർധിക്കുന്നു
കോന്നി വാര്ത്ത ഡോട്ട് കോം : – ചെങ്ങറ സമര ഭൂമിയിൽ അക്രമങ്ങളും ആത്മഹത്യകളും വർധിക്കുന്നു.സംഭവങ്ങളിൽ നടപടി എടുക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.കഴിഞ്ഞ ദിവസം രാത്രിയിൽ സമര ഭൂമിയിലെ താമസക്കാരിയായ വൃദ്ധയ്ക്ക് നേരേയുണ്ടായ അതിക്രമമാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ചെങ്ങറ സമര ഭൂമിയിലെ നാൽപ്പത്തഞ്ചാം ശാഖയിലെ താമസക്കാരിയായ സരോജനി(73)ക്ക് നേരെയാണ് ആക്രമണം നടന്നത് .സംഭവം നടന്ന ദിവസം പകൽ സരോജിനിയും സമര ഭൂമിയിലെ ചില ആളുകളുമായി വാക്കുതർക്കങ്ങൾ നിലനിന്നിരുന്നെന്നും തുടർന്ന് അന്ന് രാത്രിയിൽ ഒരു സംഘം ആളുകൾ സരോജനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഇവരെ ആക്രമിക്കുകയും ടോർച്ച് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിക്കുകയും ആയിരുന്നു എന്ന് മലയാലപ്പുഴ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സരോജിനി ഇപ്പോൾ അടൂർ ഗവ ആശുപത്രിയിൽ ചികിത്സയിലാണ്.ഇതിന് മുൻപ് സി പി ഐ പ്രവർത്തകയും ഇവിടെ…
Read Moreവരയും ,പാട്ടും, പറച്ചിലുമായ് ചെങ്ങറ സമരഭൂമിയില് നിന്നൊരു ചിരി വര
കോന്നി:ചെങ്ങറ എന്ന ഗ്രാമം.കോന്നിയുടെ രേഖാ ചിത്രമായ ചെങ്ങറ ഇന്ന് അറിയപ്പെടുന്നത് അതസ്ഥിത വിഭാഗ കുടിയേറി പാര്ക്കുന്ന സ്ഥലം .കുത്തക പാട്ട കമ്പനിയായ ഹാരിസ്സന് അനധികൃതമായി കൈ വശം വച്ചനുഭവിച്ചു കൊണ്ട് കോടികണക്കിന് രൂപയുടെ റബര് വരുമാനം വിദേശകാര്യ ഫണ്ടില് നിക്ഷേപിക്കുന്ന മുതലാളിയുടെ “ഭൂമിയില് “കടന്നുകയറി കുടില് കെട്ടി സമരം ചെയ്തു കൊണ്ട് ജീവിക്കുന്ന കുറെ മനുഷ്യരുടെ ഭൂമി…. ചെങ്ങറ.ഇവിടെ യിതാ മറ്റൊരു സമരം അത് തൂലികയില് വിരിഞ്ഞ വരകളുടെ സംഗമഭൂമി .ബിനു കൊട്ടാരക്കര എന്ന അനുഗ്രഹീത കലാകാരന് ചെങ്ങറയിലെ നൂറു കണക്കിന് വരുന്ന കുരുന്നുകള്ക്ക് കറുപ്പും വെളുപ്പും ചേര്ന്ന വരകളില് തീര്ത്ത ചിത്രങ്ങള് എങ്ങനെ വരയ്ക്കാം എന്നുള്ള ബാലപാഠം പകര്ത്തി നല്കി .വരകളുടെ ലോകത്ത് കുരുന്നുകളുടെ രംഗ പ്രവേശനം .കുഞ്ഞുങ്ങളെ കാര്ട്ടൂണ് രചനകളുടെ ആദ്യ പാഠം പഠിപിച്ച ബിനുവിനും ഇത് ആദ്യ പാഠം. ചെങ്ങറ എന്ന സമര…
Read More