ആരോഗ്യവും വൈദ്യശാസ്ത്ര ഗവേഷണവും’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു “ഞങ്ങൾ ലോകത്തിനു മുന്നിൽ ‘ഏക ഭൂമി, ഏകാരോഗ്യം’ എന്ന കാഴ്ചപ്പാടു മുന്നോട്ടുവച്ചിട്ടുണ്ട്. മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ എന്നിങ്ങനെ എല്ലാ ജീവജാലങ്ങൾക്കുമുള്ള സമഗ്ര ആരോഗ്യപരിരക്ഷ ഇതിൽ ഉൾപ്പെടുന്നു” “വൈദ്യചികിത്സ താങ്ങാവുന്നതാക്കി മാറ്റുക എന്നതാണു ഞങ്ങളുടെ ഗവണ്മെന്റിന്റെ ഏറ്റവും വലിയ മുൻഗണന” “ആയുഷ്മാൻ ഭാരത്, ജൻ ഔഷധി പദ്ധതികൾ പാവപ്പെട്ടവരും ഇടത്തരക്കാരുമായ ഒരുലക്ഷം കോടിയിലധികം രോഗികൾക്കു തുണയായി” “പിഎം-ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യം പുതിയ ആശുപത്രികൾ സൃഷ്ടിക്കുക മാത്രമല്ല, പുതിയതും സമ്പൂർണവുമായ ആരോഗ്യ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു” “ആരോഗ്യസംരക്ഷണത്തിൽ സാങ്കേതിക ശ്രദ്ധ കേന്ദ്രീകരിക്കുന്നതു സംരംഭകർക്കു മികച്ച അവസരമാണ്. ഇതു സാർവത്രിക ആരോഗ്യപരിരക്ഷയ്ക്കായുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് ഉത്തേജനമേകും” “ഇന്ന് ഔഷധമേഖലയുടെ വിപണിവലിപ്പം 4 ലക്ഷം കോടിയാണ്. സ്വകാര്യ മേഖലയും അക്കാദമികമേഖലയും തമ്മിലുള്ള ശരിയായ ഏകോപനത്തിലൂടെ…
Read More