konnivartha.com : പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ (പിഎസിഎസ്) കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അംഗീകാരം നല്‍കി. പിഎസിഎസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക, പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്വവും കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അനുമതി. പിഎസിഎസിന് അവരുടെ വ്യവസായം വൈവിധ്യവല്‍ക്കരിക്കാനും നിരവധി പ്രവര്‍ത്തനങ്ങള്‍/സേവനങ്ങള്‍ ഏറ്റെടുക്കാനും ഇത് അവസരമൊരുക്കും. കേന്ദ്രഗവണ്‍മെന്റിന്റെ 1528 കോടി രൂപ വിഹിതമുള്‍പ്പെടെ ആകെ 2516 കോടി രൂപയുടെ ബജറ്റ് അടങ്കലോടെ അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമായ ഏകദേശം 63,000 പിഎസിഎസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനാണു പദ്ധതിനിര്‍ദേശം. ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന, ഏകദേശം 13 കോടി കര്‍ഷകര്‍ അംഗങ്ങളായ രാജ്യത്തെ ത്രിതല ഹ്രസ്വകാല സഹകരണ വായ്പയുടെ (എസ്ടിസിസി) താഴെത്തട്ടിലുള്ളതാണ് പ്രാഥമിക കാര്‍ഷിക സഹകരണ വായ്പാസംഘങ്ങള്‍ (പിഎസിഎസ്). രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും നല്‍കുന്ന കെസിസി വായ്പകളില്‍ 41% (3.01 കോടി കര്‍ഷകര്‍) പിഎസിഎസ് മുഖേനയാണ്. പിഎസിഎസ്…
Read More