നാളെ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണു നാളെ നടക്കുക. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതൽ. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയാകും പ്രധാനമായും ഈ ഘട്ടത്തിലുണ്ടാകുക. രണ്ടാംഘട്ടം മാർച്ച് 10നു തുടങ്ങി ഏപ്രിൽ 4 വരെയാണ് നടക്കുന്നത് .
Read Moreടാഗ്: business100news
സ്കോഡ ഓട്ടോ ഇന്ത്യയുടെ കൈലാഖ് നവംബര്‍ ആറിന് അവതരിപ്പിക്കും
konnivartha.com: ഇന്ത്യൻ കാര്‍വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ കോംപാക്റ്റ് എസ്യുവി കൈലാഖ് നവംബര്‍ ആറിന് അവതരിപ്പിക്കും. കൈലാഖിന്റെ ആഗോള അരങ്ങേറ്റമായിരിക്കുമിത്. ഇന്ത്യയിലെ കാര്‍ വിപണിയുടെ 30 ശതമാനത്തോളം വരുന്നതും വളരെ വേഗം വളരുന്നതുമായ സബ് 4 മീറ്റര്‍ വിഭാഗത്തില്‍ സ്കോഡയുടെ സ്ഥാനം അടയാളപ്പെടുന്ന വാഹനമാണിത്. “സ്കോഡ ഇന്ത്യയുടെ ആദ്യത്തെ കോംപാക്റ്റ് എസ്യുവിയായ കൈലാഖ് അഭിമാനത്തോടെയാണ് അവതരിപ്പിക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമായും പ്രാദേശികമായാണ് കൈലാഖ് രൂപകൽപ്പന ചെയ്തത്. മൂല്യത്തിന് പ്രാധാന്യം നൽകുന്ന ഞങ്ങളുടെ ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന മികച്ച ഫീച്ചറുകൾക്കൊപ്പം ഡ്രൈവിങ് സുഖം, സുരക്ഷ, യാത്രാ സുഖസൗകര്യങ്ങൾ എന്നിവയിലെല്ലാം സ്കോഡയുടെ ജനിതക ഘടനയുണ്ട്. ഇന്ത്യയിലെ ഉപഭോക്താക്കൾ മനസ്സിൽ കാണുന്നത് കൈലാഖിലുണ്ടായിരിക്കും. ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് എഞ്ചിനീയറിങ് നടത്തിയ കൈലാഖ് ഇന്ത്യൻ കാർവിപണിയിൽ ഒരു…
Read Moreകൊതുകു പരത്തുന്ന രോഗങ്ങളെ കുറിച്ച് ആശങ്ക
konnivartha.com / കൊച്ചി: കൊതുകു പരത്തുന്ന രോഗങ്ങള്‍ വര്‍ഷം മുഴുവന്‍ ഉണ്ടാകാമെന്ന് ഭൂരിഭാഗം ഇന്ത്യക്കാരും ആശങ്കപ്പെടുന്നു. കൊതുകു പരത്തുന്ന മലേറിയ, ഡെങ്കു തുടങ്ങിയവ മഴക്കാലത്ത് മാത്രമല്ല വര്‍ഷത്തില്‍ എപ്പോള്‍ വെണമെങ്കിലും ഉണ്ടാകാമെന്നും 81 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നു. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സില്‍ നിന്നുള്ള ഇന്ത്യയിലെ പ്രമുഖ ഹൗസ്ഹോള്‍ഡ് ഇന്‍സെക്ടിസൈഡ് ബ്രാന്‍ഡായ ഗുഡ്നൈറ്റ് ‘ഒരു കൊതുക്, എണ്ണമറ്റ ഭീഷണി’ എന്ന പേരില്‍ ഇന്ത്യയൊട്ടാകെ നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടതാണ് കൗതുകരമായ ഈ കണ്ടെത്തലുകള്‍. മാര്‍ക്കറ്റ് റീസര്‍ച്ച് സ്ഥാപനമായ യൂഗവ് ആണ് സര്‍വെ നടത്തിയത്. വായു ജന്യ രോഗ നിയന്ത്രണ ദേശീയ കേന്ദ്രത്തിന്റെ (എന്‍സിവിബിഡിസി) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ 94000 ഡെങ്കു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആഗസ്റ്റ് 20ന് ആഗോള കൊതുകു ദിനം വരുമ്പോള്‍ ഇത് ഒരു ഓര്‍മ്മപ്പെടുത്തലാണ്. കൊതുകില്‍ നിന്നും വര്‍ഷം മുഴുവന്‍…
Read Moreമഹീന്ദ്ര ഥാര്‍ റോക്സ് അവതരിപ്പിച്ചു
konnivartha.com/ കൊച്ചി: രാജ്യത്തെ എസ്യുവി മേഖലയെ മാറ്റിമറിക്കാന്‍ ഒരുങ്ങിക്കൊണ്ട് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഥാര്‍ റോക്സ് അവതരിപ്പിച്ചു. 12.99 ലക്ഷം രൂപ മുതലാണ് വില. മികച്ച ഡ്രൈവിങ് അനുഭവവും ശക്തവും സുരക്ഷിതവുമായ പ്രകടനവും നല്കുന്ന റോക്സ് ആഡംബരപൂര്‍ണമായ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്രയുടെ പുത്തന്‍ പുതിയ എം ഗ്ലൈഡ് പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഥാര്‍ റോക്സ് സുഗമമായ റൈഡും ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളുമാണ് ലഭ്യമാക്കുന്നത്. താര് മരുഭൂമിയിലെ 50 ഡിഗ്രിയിലേറെ ചൂടും ലേയിലെ ഉയര്‍ന്ന ഭൂപ്രകൃതിയും കൂര്‍ഗിലെ ചെളി നിറഞ്ഞ പ്രതലവും കാസയിലെ -20 ഡിഗ്രി തണുപ്പും അടക്കമുള്ള വിഭിന്നങ്ങളായ ഭൂപ്രകൃതികളിലെ കഠിനമായ പരീക്ഷണങ്ങള്‍ മറികടന്നാണ് റോക്സ് എത്തുന്നത്. ഹൃദയത്തില്‍ ഇന്ത്യക്കാരായിരിക്കുകയും ആഗോള മനോഭാവത്തോടെ തുടരുകയും ചെയ്യുന്നവര്‍ക്ക് വിശ്വസനീയമായ തെരഞ്ഞെടുപ്പായി മാറും വിധമാണ് ഇവയെല്ലാം വര്‍ത്തിക്കുക. തലയുയര്‍ത്തി പിടിച്ചു നില്ക്കുന്ന ഡിസൈനും…
Read More