കൂടുതൽ തദ്ദേശീയമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നതും മെച്ചപ്പെട്ട പ്രകടനശേഷിയുമുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഇന്ന് (2022 ജനുവരി 20 ന്) 10.30-ന് ഒഡീഷ തീരത്തെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വിജയകരമായി പരീക്ഷിച്ചു. ബ്രഹ്മോസ് എയ്റോസ്പേസും DRDO യും സഹകരിച്ചായിരുന്നു വിക്ഷേപണം. ഈ മിസൈൽ, പ്രവചിക്കപ്പെട്ട മുൻ നിശ്ചയ പ്രകാരമുള്ള പാതപിന്തുടരുകയും എല്ലാ ദൗത്യ ലക്ഷ്യങ്ങളും നിറവേറ്റുകയും ചെയ്തു. ബ്രഹ്മോസ് പദ്ധതിയുടെ മുന്നോട്ടുള്ള പാതയിലെ പ്രധാന നാഴികക്കല്ലായിരുന്നു ഈ പരീക്ഷണം . അത്യധികം നിയന്ത്രിതമായി കൈകാര്യം ചെയ്യാവുന്ന മിസൈൽ അതിന്റെ പരമാവധി ശേഷി കൈവരിക്കുകയും ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുകയും എല്ലാ ദൗത്യ ലക്ഷ്യങ്ങളും നിറവേറ്റുകയും ചെയ്തു. റഷ്യയിലെ NPOM, DRDO എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് പരീക്ഷണത്തിൽ പങ്കെടുത്തത്. ബ്രഹ്മോസിനെ ഇതിനകം സായുധ സേനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. BrahMos supersonic cruise missile, with enhanced capability, successfully test-fired…
Read More