മരച്ചീനി ഇലയിൽ നിന്ന് ജൈവ കീടനാശിനി: സി ടി സി ആർ ഐ ധാരണാപത്രം ഒപ്പുവച്ചു

  കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം ശ്രീകാര്യത്തെ ഐസിഎആർ-കേന്ദ്ര കിഴങ്ങു വർഗ ഗവേഷണസ്ഥാപനം (സിടിസിആർഐ) മൂന്ന് ജൈവ കീടനാശിനികളുടെ വാണിജ്യവത്കരണത്തിന് ധാരാണപത്രം ഒപ്പുവച്ചു. തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള എം/എസ് ​ഗ്രീൻ എഡ്ജ് അ​ഗ്രി ഇംപോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന് മരച്ചീനി ഇലകളിൽ നിന്ന് മൂന്ന് ജൈവ കീടനാശിനികൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള യന്ത്രങ്ങൾക്കും പ്രക്രിയകൾക്കും സി ടി സി ആർ ഐ ലൈസൻസ് നൽകി. നന്മ, മേന്മ, ശ്രേയ എന്ന് പേരിട്ടിരിക്കുന്ന ഇവ വിവിധ വിളകളിലെ കീടങ്ങൾക്കെതിരെ മികച്ച നാശക പ്രവർത്തനമുള്ളവയാണ്. വാഴ, തെങ്ങ് എന്നിവയുടെ തുരപ്പൻ കീടങ്ങൾക്കെതിരെ മേൻമ ഫലപ്രദമാണ്. മുഞ്ഞ, ഇലപ്പേനുകൾ, ചെതുമ്പൽ പ്രാണികൾ, മീലിമൂട്ടകൾ, പ്രാരംഭഘട്ടങ്ങളിലുള്ള പുൽച്ചാടികൾ എന്നിവയ്ക്കെതിരെ നന്മ മികച്ച നിയന്ത്രണം സാധ്യമാക്കും. മൂന്നാമത്തെ വകഭേദമായ ശ്രേയ, മീലിമൂട്ടകളുടെ കട്ടിയുള്ള വെള്ള മീലി പദാർത്ഥത്തെ അലിയിക്കുന്നതിനും അതുവഴിയുള്ള നിയന്ത്രണത്തിനും ഉപകാരപ്രദമാണ്. ഐ സി…

Read More